|

ബലാത്സംഗശ്രമം തടഞ്ഞു; പെണ്‍കുട്ടിയ്ക്ക് നേരേ ആസിഡ് ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീഹാര്‍: ബീഹാറിനടുത്ത് ചമ്പാരനില്‍ ബലാത്സംഗ ശ്രമം തടഞ്ഞ പെണ്‍കുട്ടിയ്ക്ക് നേരേ ആസിഡ് ആക്രമണം. കിഴക്കന്‍ ചമ്പാരന്‍ ജില്ലയ്ക്കടുത്ത് രാത്രിയാണ് സംഭവം നടന്നത്.

വീടിനുള്ളില്‍ മുത്തശ്ശിക്കും സഹോദരനുമൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയ്ക്ക് നേരേയാണ് ബലാത്സംഗശ്രമമുണ്ടായത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടി ബഹളം വെച്ച് വീട്ടിലെ ബാക്കിയുള്ളവരെ ഉണര്‍ത്തിയതോടെ പ്രതി പെണ്‍കുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.


ALSO READ: സി.പി.ഐ.എം- ആര്‍.എസ്.എസ് സംഘര്‍ഷത്തിന്റെ ആദ്യ ഇര വാടിക്കല്‍ രാമകൃഷ്ണനല്ല; കോഴിക്കോട് സ്വദേശി പി.പി സുലൈമാനാണെന്ന് പുതിയ വെളിപ്പെടുത്തല്‍


അതേസമയം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തന്നെ വീട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Latest Stories

Video Stories