പട്‌ന: ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ പശ്ചാത്തലത്തില്‍ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്ഥാപിച്ച് ബീഹാര്‍. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് റാണിഘട്ട്.
യു.പിയിലെ ഗാസിപുരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടതെന്നാണ് ബീഹാറിലെ ബക്സാര്‍ ഡി.എം അമന്‍ സമിര്‍ പറയുന്നത്.
71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നെടുത്ത് സംസ്‌കരിച്ചെന്ന് ബീഹാര്‍ അധികൃതര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബീഹാറിലെ ബക്‌സാര്‍ ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അതേസമയം ബീഹാറിന്റെ ആരോപണങ്ങള്‍ യു.പി തള്ളി.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതു കണ്ടെത്തിയിരുന്നു ഗാസിപുരില്‍ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bihar placed Net Ganga River Border Utharpradesh