| Thursday, 1st July 2021, 11:15 pm

ഔദ്യോഗിക കാറും വീടും ഇഷ്ടപ്പെട്ടില്ല, ഉദ്യോഗസ്ഥര്‍ അനുസരിക്കുന്നില്ല; രാജിവെച്ച് ബീഹാര്‍ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ഉദ്യോഗസ്ഥര്‍ തന്നെ അനുസരിക്കുന്നില്ലെന്നും ലഭിച്ച സൗകര്യങ്ങള്‍ പോരെന്നും ആരോപിച്ച് ബീഹാര്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി മദന്‍ സാഹ്നി രാജി വെച്ചു. തനിക്ക് അനുവദിച്ച് കിട്ടിയ ഔദ്യോഗിക വാഹനവും വീടും ഇഷ്ടമാകാതിരുന്നതും രാജിക്കുള്ള കാരണമായെന്ന് മദന്‍ സാഹ്നി പറഞ്ഞു.

ബഹാദുര്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് മദന്‍ സാഹ്നി.

‘ബ്യൂറോക്രസിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് ഞാന്‍ രാജിവെക്കുന്നത്. എനിക്ക് വീടും വാഹനവും ഒക്കെ ജനങ്ങളെ സേവിക്കാനായി ലഭിച്ചിട്ടുണ്ട്. പക്ഷെ ജനങ്ങളെ സേവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണിതെല്ലാം?,’ മദന്‍ സാഹ്നി ചോദിച്ചു.

ഉദ്യോഗസ്ഥര്‍ താന്‍ പറയുന്നതൊന്നും അനുസരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഉദ്യോഗസ്ഥര്‍ എന്നെ അനുസരിക്കുന്നില്ലെങ്കില്‍, എനിക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ എനിക്ക് ഈ പദവിയോ വീടോ ഒന്നും വേണ്ട,’ മദന്‍ സാഹ്നി എ.എന്‍.ഐയോട് പറഞ്ഞു.

ഉദ്യോഗസ്ഥരെല്ലാം ഏകാധിപതികളായാണ് പെരുമാറുന്നത്. അവര്‍ മന്ത്രിമാരെ മാത്രമല്ല, ജനപ്രതിനിധികളെ പോലും ശ്രദ്ധിക്കുന്നില്ലെന്നും മദന്‍ സാഹ്നി പറഞ്ഞു.

രാജിവെക്കാനുണ്ടായ തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നും മദന്‍ സാഹ്നി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bihar Minister Madan Sahni resigns alleging high-handedness of bureaucracy

We use cookies to give you the best possible experience. Learn more