national news
ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കണമെന്ന വ്യവസ്ഥയില്‍ പീഡനക്കേസ് പ്രതിക്ക് ജാമ്യം; കീഴ്‌ക്കോടതി ജഡ്ജിക്കെതിരെ നടപടിയുമായി പട്‌ന ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 25, 10:23 am
Saturday, 25th September 2021, 3:53 pm

പട്‌ന: വിവാദ വിധി പുറപ്പെടുവിച്ച കീഴ്‌ക്കോടതി ജഡ്ജിയോട് ജുഡീഷ്യല്‍ കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട് പട്‌ന ഹൈക്കോടതി.

പീഡനക്കേസിലെ പ്രതിക്ക് കീഴ്‌ക്കോടതി ജഡ്ജി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി.

മധുബനി ഷഞ്ചാര്‍പുര്‍ സബ് ഡിവിഷനില്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് അവിനാഷ് കുമാറിനാണ് കോടതി ശിക്ഷ വിധിച്ചത്.

വെള്ളിയാഴ്ചയാണ് കീഴ്‌ക്കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജുഡീഷ്യല്‍ ജോലി ഏറ്റെടുക്കരുതെന്നാണ് ഉത്തരവ്.

ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടണമെന്ന വ്യവസ്ഥയിലാണ് പീഡനക്കേസിലെ പ്രതിക്ക് ജഡ്ജി ജാമ്യം അനുവദിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

 

 

Content Highlights: Bihar Judge Who Ordered Washing, Ironing Of Clothes Restrained From Judicial Work