| Tuesday, 27th March 2018, 11:11 pm

ബീഹാറിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാറില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു മാധ്യമപ്രവര്‍ത്തകരെ എസ്.യു.വി ഇടിച്ചു കൊലപ്പെടുത്തിയതില്‍ ബീഹാറിലെ ഒരു മുന്‍ ഗ്രാമമുഖ്യനാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടവരും മരണപ്പെട്ട മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കങ്ങളുണ്ടായതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണികളുയര്‍ന്നുരുന്നു. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്‌സ് വിഷയത്തില്‍ അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.


Also Read: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകള്‍ ആരാഞ്ഞ് പ്രതിപക്ഷം; എം.പിമാരുടെ ഒപ്പു ശേഖരണം ആരംഭിച്ചു


നാലാഴ്ച്ചക്കുള്ളില്‍ ഈ വിഷയത്തെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ബീഹാര്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവം പരിഷ്‌കൃത സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് കമ്മീഷന്‍ പ്രതികരിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ അനുവദിക്കരുത്. അഭിപ്രായസ്വാതന്ത്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജനാധിപത്യത്തിന് ഒഴിച്ചുകൂടാനാകാത്തതാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.


Also Read: 56 ഇഞ്ച് നെഞ്ചളവുള്ള കരുത്തന് ദോക്‌ലാം പ്രശ്‌നം പരിഹരിക്കാനാകുമോ? മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി


Watch DoolNews Video: സ്നേഹപൂര്‍വ്വം മജീദിന്റെയും സുഡുമോന്റെയും ഉമ്മ സാവിത്രി ശ്രീധരന്‍

We use cookies to give you the best possible experience. Learn more