സഞ്ജുവില്ലാത്ത കേരളത്തിനെതിരെ ബീഹാറുകാരന്റെ കൊടുംകാറ്റ്
Cricket
സഞ്ജുവില്ലാത്ത കേരളത്തിനെതിരെ ബീഹാറുകാരന്റെ കൊടുംകാറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th January 2024, 6:50 pm

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള- ബീഹാര്‍ മത്സരത്തിലെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ കേരളത്തിനെതിരെ 43 റണ്‍സ് ലീഡുമായാണ് ബീഹാര്‍ ഉള്ളത്. കളി നിര്‍ത്തിവയ്ക്കുമ്പോള്‍ 270 റണ്‍സിന് അഞ്ചു വിക്കറ്റ് എന്ന നിലയിലാണ് ബീഹാര്‍.

ബീഹാര്‍ ബാറ്റിങ് നിരയില്‍ സാക്കിബുള്‍ ഗാനി തകര്‍പ്പന്‍ സെഞ്ചറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 199 പന്തില്‍ പുറത്താവാതെ 120 റണ്‍സ് നേടിയികൊണ്ടായിരുന്നു സാക്കിബുളിന്റെ മികച്ച പ്രകടനം. 13 ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സാക്കിബിളിന്റെ ബാറ്റിങ്.

ഗാനിക്ക് പുറമെ ബിബിന്‍ സൗരഭ് 85 പന്തില്‍ 60 റണ്‍സും പിയൂഷ് സിങ് 104 പന്തില്‍ 51 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. കേരളത്തിന്റെ ബൗളിങ്ങില്‍ അഖിന്‍ സത്താര്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ ബീഹാര്‍ കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം 227 റണ്‍സിന് പുറത്താവുകയായിരുന്നു.

കേരളത്തിനായി ശ്രേയസ് ഗോപാല്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 229 പന്തില്‍ 137 റണ്‍സ് നേടി കൊണ്ടായിരുന്നു ഗോപാലിന്റെ മികച്ച പ്രകടനം. 21 ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ബീഹാര്‍ ബൗളിങ് നിരയില്‍ ഹിമാന്‍ഷു സിങ് നാലു വിക്കറ്റും വീര്‍ പ്രതാപ് സിങ് മൂന്ന് വിക്കറ്റും വിപുല്‍ കൃഷ്ണ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Bihar have good lead against Kerala.