| Sunday, 14th July 2019, 10:19 pm

ബീഹാര്‍ വെള്ളപ്പൊക്കം; ആറ് ജില്ലകള്‍ വെള്ളത്തില്‍; ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന മഴയില്‍ ബീഹാറില്‍ ആറ് ജില്ലകളില്‍ വെള്ളപ്പൊക്കം. ഒരു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സിതമര്‍ഹി, ഷിയോഹര്‍, മുസഫര്‍പൂര്‍, ഈസ്റ്റ് ചമ്പാരന്‍, മധുബനി, അരാരിയ, ദര്‍ഭഗ, സുപാവുല്‍, കിഷന്‍ഗഞ്ച് എന്നീ ജില്ലകളെയാണ് ബാധിച്ചത്.

മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ആളുകളെ പാര്‍പ്പിക്കുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നത തല യോഗം സംഘടിപ്പിച്ചിരുന്നു. വെള്ളപ്പൊക്കം നേരിടുന്ന ജില്ലകളില്‍ നിതീഷ് കുമാര്‍ ആകാശ നിരീക്ഷണവും നടത്തിയിരുന്നു.

കോസി, ഗണ്ഡക്, ബാഗ്മതി നദികള്‍ നിറഞ്ഞൊഴുകുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. കോസിയില്‍ നിന്നുള്ള വെള്ളം അധികരിച്ചത് കാരണം ബിര്‍പൂര്‍ ബാരേജിന്റെ 56 ഗേറ്റുകള്‍ തുറന്നു വിട്ടതാണ് സുപാവുലടക്കമുള്ള ജില്ലകളില്‍ വെള്ളം കയറാന്‍ കാരണം. റോഡുകളെല്ലാം വെള്ളത്തിനടിയിലായതിനാല്‍ ഷിയോഹര്‍ ജില്ലയ്ക്ക് സമീപപ്രദേശങ്ങളുമായുള്ള ബന്ധം നഷ്ടമായിട്ടുണ്ട്.

We use cookies to give you the best possible experience. Learn more