ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ 28. നവംബര്‍ 3, 7 തിയതികളിലാണ് വോട്ടെടുപ്പ്. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നടക്കാന്‍ പോകുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബീഹാര്‍ തെരഞ്ഞെടുപ്പ്.
അടിമുടി മാറ്റത്തോടെയാണ് വോട്ടെടുപ്പ് നടത്തുക. വോട്ടിംഗിന് അധികസമയം അനുവദിക്കുകയും എന്നാല്‍ സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രചരണവുമായിരിക്കും നടക്കുക.
കൊവിഡ് അവസാനിക്കുന്ന ലക്ഷണങ്ങള്‍ കാണാത്ത സാഹചര്യത്തില്‍ ജനപ്രതിനിധികളെ കണ്ടെത്താനും ജനങ്ങളുടെ ആരോഗ്യകാര്യം സംരക്ഷിക്കാനും പ്രതിവിധി കണ്ടത്തേണ്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ ആറോറ പറഞ്ഞു.കൊവിഡ് സാഹചര്യം നിലനില്‍ക്കുമ്പോഴും നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാമൊരു വിശ്വാസത്തിന്റെ പുറത്താണെന്നും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ഒടുവില്‍ രാജ്യത്ത് നടന്ന ദല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പിന് നടന്ന സാഹചര്യത്തില്‍ നിന്ന് നിലവില്‍ ലോകം ഏറെ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
5 മണിക്ക് പകരം രാവിലെ 7 മുതല്‍ 6 വരെ വോട്ടെടുപ്പ് നടക്കും. കൊവിഡ് രോഗികള്‍ക്കും രോഗബാധിതരാണെന്ന് സംശയമുള്ളവര്‍ക്കും ക്വാറന്റൈന്‍ വിധേയരായവര്‍ക്കും പ്രത്യേകം വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകും.
യോഗങ്ങളിലും റാലികളിലും സമ്പര്‍ക്കം ഉണ്ടാകില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. വോട്ടര്‍മാര്‍ മാസ്‌കുകളും കയ്യുറകളും ഉപയോഗിക്കണം. രോഗ വ്യാപനം കുറയ്ക്കുന്നതിന് ഘട്ടങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് കുറച്ചിട്ടുണ്ട്. ”കൊവിഡ് 19 രോഗി ബാധിതര്‍ക്ക് ദിവസത്തിന്റെ അവസാന മണിക്കൂറില്‍ വോട്ടുചെയ്യാമെന്നും അറോറ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക