ന്യൂദല്‍ഹി: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കൊവിഡിനെ പഴിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടി ജെ.ഡി.യു.
തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന്റെ ലീഡിനെ മറികടന്ന് എന്‍.ഡി.എ മുന്നിലെത്തുമ്പോഴും, ലീഡ് നിലയില്‍ ബി.ജെ.പിയേക്കാള്‍ പിന്നില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ജെ.ഡി.യു വക്താവ് കെ സി ത്യാഗിയുടെ പ്രസ്താവന.
ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് കെ. സി ത്യാഗി എന്‍.ഡി.ടിവി യോട് പറഞ്ഞത്.
‘ജനങ്ങളുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ആര്‍.ജെ.ഡിക്കോ തേജസ്വിക്കോ ഞങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് നാടിന്റെ ശാപമാണ്(കൊവിഡ്),’ കെ സി ത്യാഗി പറഞ്ഞു.
കൊവിഡ് മൂലം മാത്രമാണ് തങ്ങള്‍ ഇപ്പോള്‍ പിന്നോട്ട് പോയതെന്നും 70 വര്‍ഷത്തിലെ തകര്‍ച്ചയാണ് ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ലീഡ് ചെയ്യുമ്പോഴും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയും എന്‍.ഡി.എ സഖ്യകക്ഷിയുമായ ജെ.ഡി.യു ബി.ജെ.പിയെ അപേക്ഷിച്ച് പിന്നിലാണ്.
ബി.ജെ.പി 67 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ജെ.ഡി.യു 50 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനെതിരെ വലിയ തരത്തിലുള്ള പ്രചരണമാണ് മഹാസഖ്യം നടത്തിയിരുന്നത്. കാര്‍ഷിക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിതീഷിനെതിരെ പാര്‍ട്ടി ഉന്നയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bihar Election; JDU concedes defeat after deceasing lead than BJP