പാട്‌ന: ബീഹാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് തിരിച്ചടി. സിറ്റിംഗ് സീറ്റില്‍ സ്വതന്ത്രനോട് പരാജയപ്പെട്ട ജെ.ഡി.യുവിന് രണ്ട് സീറ്റില്‍ ജയിക്കാനായി.
ബി.ജെ.പി രണ്ട് സീറ്റിലും സി.പി.ഐ രണ്ട് സീറ്റിലും ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് നേടി. കൊവിഡ് പശ്ചാത്തലത്തലത്തില്‍ മാറ്റിവെച്ച തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 22 നാണ് നടത്തിയിരുന്നത്.
ദര്‍ബാംഗ മണ്ഡലത്തിലെ സീറ്റാണ് ജെ.ഡി.യുവിന് നഷ്ടമായത്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സര്‍വേശ് കുമാറിനോടാണ് ജെ.ഡി.യു തോറ്റത്.
തിര്‍ഹട്ട് മണ്ഡലത്തിലെ രണ്ട് സീറ്റിലാണ് ജെ.ഡി.യു ജയിച്ചത്. കോശി മണ്ഡലത്തിലേയും പാട്‌നയിലേയും സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.
തിര്‍ഹട്ടിലേയും സരനിലേയും സീറ്റില്‍ സി.പി.ഐയും ദര്‍ബാംഗയിലെ സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിറം മങ്ങിയ ജെ.ഡി.യുവിന് സിറ്റിംഗ് സീറ്റ് നഷ്ടമായത് തിരിച്ചടിയായി.
എന്‍.ഡി.എ 125 സീറ്റില്‍ വിജയിച്ചപ്പോള്‍ ജെ.ഡി.യുവിന് 43 സീറ്റാണ് ലഭിച്ചിരുന്നത്. 74 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.
എന്‍.ഡി.എയിലെ മറ്റ് കക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് വീതം സീറ്റുകളില്‍ വിജയിച്ചു.
മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്. മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍.ജെ.ഡിയ്ക്ക് ലഭിച്ചത്.
കോണ്‍ഗ്രസിന് 19 സീറ്റും ലഭിച്ചു. ഇടത് പാര്‍ട്ടികളായ സി.പി.ഐ.എം.എല്‍ (12), സി.പി.ഐ.എം (2), സി.പി.ഐ (2) എന്നീ കക്ഷികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു. ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പിയ്ക്കും ഒരു സ്വതന്ത്രനുമാണ് ശേഷിച്ച സീറ്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bihar council polls: JD(U), BJP, CPI win 2 seats each; Cong, Independent bag 1