ന്യൂദല്‍ഹി: സഖ്യകക്ഷികളുമായുള്ള തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വൈകിയത് കൊണ്ടും ആര് നയിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകിയതു കൊണ്ടും അടുത്ത് നടന്ന പല തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയമോ അധികാരമോ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഹരിയാന, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ എന്നിവ ഉദാഹരങ്ങളാണ്.
ഇവയില്‍ നിന്ന് പാഠം പഠിച്ചത് പോലെയാണ് കോണ്‍ഗ്രസ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നത്. ഈ വര്‍ഷം അവസാനം നടന്നേക്കാവുന്ന തെരഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസ് ഒരുക്കങ്ങള്‍ ആരംഭിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിജയിക്കാന്‍ സാധ്യതയുള്ള സീറ്റുകളുടെ പട്ടിക തയ്യാറാക്കുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് ആദ്യം ചെയ്തിരിക്കുന്നത്. ആകെയുള്ള 243 നിയോജക മണ്ഡലങ്ങളിലെ വിജയ സാധ്യത അനുസരിച്ച് എ,ബി,സി എന്നീ പട്ടികളാക്കി തിരിച്ചാണ് പ്രവര്‍ത്തനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ തന്നെ സഖ്യകക്ഷികളുമായി ചര്‍ച്ച ആരംഭിക്കണമെന്നാണ് കോണ്‍ഗ്രസ് മുഖ്യകക്ഷിയായ ആര്‍.ജെ.ഡിയോട് ആവശ്യപ്പെടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവസാന സമയത്താണ് സഖ്യത്തെ കുറിച്ച് പ്രഖ്യാപിച്ചത്. താഴെതട്ടില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രവര്‍ത്തകരെ കാണുന്നതിന് തടസ്സമായി. അത് കൊണ്ട് തന്നെ പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എ.ഐ.സി.സി സെക്രട്ടറി ശക്തി സിംഗ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ആര്‍.എല്‍.എസ്.പി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികശീല്‍ ഇന്‍ഷാന്‍ പാര്‍ട്ടി എന്നിവരാണ് നിലവില്‍ പ്രതിപക്ഷ സഖ്യത്തിലുള്ളത്. 243ല്‍ 150 സീറ്റില്‍ മത്സരിക്കുമെന്നാണ് ആര്‍.ജെ.ഡി പ്രഖ്യാപിച്ചിട്ടുള്ളത്.