ന്യൂദല്‍ഹി: അയോധ്യാ ഭൂമി തര്‍ക്ക കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി എല്ലാവരും സ്വാഗതം ചെയ്യണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ഇത് സാമൂഹിക ഐക്യത്തിന് ഗുണം ചെയ്യും. ഈ വിഷയത്തില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകരുതെന്നും അതാണ് ജനങ്ങളോടുള്ള തന്റെ അഭ്യര്‍ത്ഥനയെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ഇത് ഒരു സുപ്രധാന വിധിയാണെന്നും സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പ്രതികരിച്ചു.
പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കാനും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു. തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല. അയോധ്യക്കേസില്‍ ഏകകണ്ഠമായാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്.