ബീഹാര്‍ ജാതി സര്‍വേ: സംവരണം 65 ശതമാനമാക്കി ഉയര്‍ത്താന്‍ നിതീഷ് കുമാര്‍
national news
ബീഹാര്‍ ജാതി സര്‍വേ: സംവരണം 65 ശതമാനമാക്കി ഉയര്‍ത്താന്‍ നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th November 2023, 6:56 pm

പാട്‌ന: ബീഹാറിലെ ജാതി സംവരണം 65 ശതമാനായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ച് നിതീഷ് കുമാര്‍. ബിഹാര്‍ സര്‍ക്കാറിന്റെ ജാതി അടിസ്ഥാനത്തിലുള്ള  സര്‍വേയില്‍ നിന്ന് 215 പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങള്‍ എന്നിവരുടെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന പൂര്‍ണ റിപ്പോര്‍ട്ട് പുറത്തിറക്കിയാണ് അദ്ദേഹം നിര്‍ദേശം വെച്ചത്.

കേന്ദ്രത്തിന്റെ 10 ശതമാനം സംവരണം കൂടി ചേരുന്നതോടെ സാമ്പത്തിക പിന്നാക്ക വിഭാഗത്തിന്റെ (EWS) സംവരണം 75 ശതമാനമായി ഉയരും.

ബീഹാര്‍ സര്‍ക്കാറിന്റെ നിര്‍ദിഷ്ട സംവരണം അനുസരിച്ച് പട്ടികജാതിക്ക് 20 ശതമാനവും പട്ടിക വര്‍ഗത്തിന് 2 ശതമാനവും സംവരണം ലഭിക്കും. അതേ സമയം ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങള്‍ക്ക് 43 ശതമാനം സംവരണമാണ് ലഭിക്കുക.

ബീഹാര്‍ ജാതി സര്‍വേയുടെ വിശദമായ റിപ്പോര്‍ട്ട് നവംബര്‍ എഴ് ചൊവ്വാഴ്ച സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചു.

നിലവില്‍ ബീഹാര്‍ സംസ്ഥാന സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകളില്‍ ഇ.ബി.സിക്കാര്‍ക്ക് 18 ശതമാനം സംവരണവും ഒ.ബി.സിക്കാര്‍ക്ക് 12 ശതമാനവും പട്ടികജാതിക്കാര്‍ക്ക് 16 ശതമാനവും പട്ടികവര്‍ഗത്തിന് ഒരു ശതമാനവും സംവരണമുണ്ട്.

ജാതി സര്‍വേയുടെ ആദ്യഘട്ട വിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് ന് ബീഹാര്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. രണ്ടാം ഘട്ടമാണ് ഇന്ന് പുറത്ത് വിട്ടത്.

സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനത്തിലധികം ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങളാണെന്നായിരുന്നു സര്‍വേയുടെ കണ്ടെത്തല്‍.

content highlight : Bihar caste survey: Nitish Kumar proposes 65 per cent caste quota