| Friday, 25th February 2022, 11:05 pm

മുസ്‌ലിങ്ങളുടെ വോട്ടവകാശം എടുത്ത് കളയണം; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: മുസ്‌ലിങ്ങളുടെ വോട്ടവകാശം എടുത്ത് കളയണം എന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ.

ബീഹാറിലെ മധുബാനി ജില്ലയിലെ ബിസ്ഫി മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഹരിഭൂഷണ്‍ താക്കൂര്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവനക്ക് പിന്നാലെ ബി.ജെ.പിയുടെ സംസ്ഥാന ഘടകം ഹരിഭൂഷണ് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു.

മുസ്‌ലിങ്ങളുടെ വോട്ടവകാശം എടുത്ത് കളയുന്നതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ഇയാള്‍ സംസാരിച്ചത്.

”1947ലെ വിഭജനത്തിന്റ സമയത്ത് മുസ്‌ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക രാജ്യം നല്‍കിയതാണ്, അതുകൊണ്ട് ഇവര്‍ പാകിസ്ഥാനിലേക്ക് പോകണം.

ഇന്ത്യയില്‍ തന്നെ ഇവര്‍ ജീവിക്കുകയാണെങ്കില്‍ ഇവര്‍ സെക്കന്‍ഡ് ക്ലാസ് പൗരന്മാരായി കഴിയേണ്ടി വരും. മുസ്‌ലിങ്ങളുടെ വോട്ടവകാശം എടുത്ത് കളയാന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു,” മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ഹരിഭൂഷണ്‍ താക്കൂര്‍ പറഞ്ഞു.

ഇന്ത്യയെ ഇസ്‌ലാമിസ്റ്റ് രാജ്യമാക്കി മാറ്റുക എന്ന അജണ്ടയാണ് രാജ്യത്തെ മുസ്‌ലിങ്ങള്‍ക്കുള്ളതെന്നും ഇയാള്‍ പറഞ്ഞു.

അതേസമയം ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യു ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ഹരിഭൂഷണ്‍ താക്കൂറിന്റെ പ്രസ്താവന അസംബന്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്ന് നീരജ് കുമാര്‍ പറഞ്ഞു.


Content Highlight: Bihar BJP MP says, government should take away Muslim voting rights

We use cookies to give you the best possible experience. Learn more