| Monday, 27th July 2020, 1:58 pm

ബീഹാര്‍ വിടില്ല, ബംഗാള്‍ പിടിക്കും; അടുത്ത തെരഞ്ഞെടുപ്പുകളിലേക്ക് വമ്പിച്ച ഒരുക്കങ്ങളുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വര്‍ഷാവസാനം ബീഹാറിലും അടുത്ത വര്‍ഷം പശ്ചിമബംഗാളിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ബി.ജെ.പി. ഇതിനായി ദല്‍ഹിയിലെ അശോക റോഡിലുള്ള ബി.ജെ.പി ആസ്ഥാനത്ത് മുഴുവന്‍ സമയ വാര്‍ റൂം തയ്യാറായിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

‘ബി.ജെ.പിയുടെ മുമ്പത്തെ ഈ കേന്ദ്രത്തെ മുഴുവന്‍ സമയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പട്‌നയിലും കൊല്‍ക്കത്തിയിലും ഒരോ വാര്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ മുന്‍ നേതാക്കളുടെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കുമായുള്ള പരിശീലനങ്ങള്‍ ദല്‍ഹിയില്‍ നടക്കും’, പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ദല്‍ഹിയുമായി അടുത്ത ബന്ധമുള്ള രീതിയിലാണ് പട്‌നയിലെ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ബീഹാറിലെ ജില്ലകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. ഈ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കായി ഒരു പ്രൊഫഷണല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമാന രീതി തന്നെയാവും ബംഗാളിലും ആവര്‍ത്തിക്കുക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more