ന്യൂദല്‍ഹി: വര്‍ഷാവസാനം ബീഹാറിലും അടുത്ത വര്‍ഷം പശ്ചിമബംഗാളിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ബി.ജെ.പി. ഇതിനായി ദല്‍ഹിയിലെ അശോക റോഡിലുള്ള ബി.ജെ.പി ആസ്ഥാനത്ത് മുഴുവന്‍ സമയ വാര്‍ റൂം തയ്യാറായിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
‘ബി.ജെ.പിയുടെ മുമ്പത്തെ ഈ കേന്ദ്രത്തെ മുഴുവന്‍ സമയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പട്‌നയിലും കൊല്‍ക്കത്തിയിലും ഒരോ വാര്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ മുന്‍ നേതാക്കളുടെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കുമായുള്ള പരിശീലനങ്ങള്‍ ദല്‍ഹിയില്‍ നടക്കും’, പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.