ന്യൂദല്‍ഹി: പരസ്പരം സംസാരിക്കാന്‍ കഴിയാത്ത, ആശയ വിനിമയ സംവിധാനങ്ങളില്ലാത്തതാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും കടുത്ത ശിക്ഷയെന്ന് വാര്‍ത്താവിനിമയ വിക്ഷേപണ വകുപ്പുമന്ത്രി പ്രകാശ് ജാവേദ്കര്‍.
‘ ഇതാണ് ആശയവിനിമയത്തിന്റെ ശക്തിയും ആവശ്യകതയും. ജനങ്ങള്‍ക്ക് എല്ലാം സ്വന്തം മനസില്‍ സൂക്ഷിക്കേണ്ടി വരികയും മറ്റാരോടും പറയാന്‍ കഴിയാതെ വരികയും ചെയ്യുന്നതാണ് ഏറ്റവും വലിയ ശിക്ഷ.’ എന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ നിങ്ങള്‍ക്ക് ആരോടും സംസാരിക്കാന്‍ കഴിയാതെ വരുമ്പോള്‍, ആരെയും ബന്ധപ്പെടാന്‍ കഴിയാതെ വരുമ്പോള്‍, ആശയവിനിമയ ഉപാധികള്‍ ഒന്നും ലഭ്യമല്ലാതെ വരുമ്പോള്‍, അതാണ് ഏറ്റവും വലിയ ശിക്ഷ.’ അദ്ദേഹം വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രത്യേക പദവി എടുത്തുമാറ്റിയ ആഗസ്റ്റ് അഞ്ചുമുതല്‍ കശ്മീരില്‍ ആശയവിനിമയ ഉപാധികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്ന വേളയിലാണ് പ്രകാശ് ജാവേദ്കറിന്റെ പ്രസ്താവന.