| Tuesday, 5th December 2023, 4:48 pm

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നോ ബോള്‍; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി ഈ ഇന്ത്യക്കാരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി ടി-10 ലീഗില്‍ ഡിസംബര്‍ രണ്ടിന് നടന്ന മത്സരത്തില്‍ ചെന്നൈ ബ്രേവ്‌സ് നോര്‍ത്തേണ്‍ വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. സിക്കന്ദര്‍ റാസയുടെയും ചരിത് അസലങ്കയുടെയും മികച്ച ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് ചെന്നൈക്ക് വിജയിക്കാന്‍ സാധിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്‌സ് 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സായിരുന്നു എടുത്തത്. അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ ഹസ്രത്തുള്ള സസായി വാര്യേഴ്‌സിന് 32 പന്തില്‍ 54 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടിക്കൊടുത്തു. ചെയ്‌സിങ്ങില്‍ ബ്രേവ്‌സിന് വേണ്ടി റാസ 10 പന്തില്‍ മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയുമുള്‍പ്പെടെ 27 റണ്‍സ് നേടിയപ്പോള്‍ അസലങ്കയും സ്റ്റീഫന്‍ എസ്‌കിനാസിയും 22 റണ്‍സ് കൂട്ടുകെട്ടും നേടി.

വാരിയേഴ്‌സിന് വേണ്ടി ബൗളിങ്ങിന് ഇറങ്ങിയ മുന്‍ ഇന്ത്യന്‍ പേസര്‍ അഭിമന്യു മിഥുന്‍ ഭഗുവ രാജപക്‌സയുടെയും റാസയുടെയും വിക്കറ്റുകള്‍ കീഴ്‌പ്പെടുത്തിയാണ് തന്റെ രണ്ട് ഓവര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ അഞ്ചാം ഓവറില്‍ ബൗളിങ്ങിനെത്തിയ മിഥുന്‍ അസലങ്കക്കെതിരെ ക്രീസിനേക്കാള്‍ ഒന്നോ രണ്ടോ യാര്‍ഡ് മുന്നില്‍ കാലെത്തിച്ച് വലിയ നോബോള്‍ വഴങ്ങിയിരുന്നു. 2010ല്‍ മുഹമ്മദ് ആമിര്‍ ലോര്‍ഡ്സില്‍ എറിഞ്ഞതിനേക്കാളും വലിയ സ്‌കെയിലിലാണ് ശനിയാഴ്ച അഭിമന്യു മിഥുന്‍ ഓവര്‍ സ്‌റ്റെപ് ചെയ്ത് നാണക്കേടിലെത്തിയത്. മിഥുന്‍ എറിഞ്ഞ വലിയ നോ ബോള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രണ്ട് ഓവറില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് മിഥുന്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും ടീമിന് വിജയിക്കാനായില്ല. മിഥുന്റെ നോ ബോള്‍ കണ്ട് പല മുന്‍ ക്രിക്കറ്റ് താരങ്ങളും അതിശയിച്ചിരുന്നു. അത്തരത്തില്‍ അതിശയിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു.

Content Highlight: Biggest no ball in cricket history

We use cookies to give you the best possible experience. Learn more