Bigg Bose Malayalam
മോഹന്‍ലാലിനോട് മാപ്പുപറഞ്ഞ് തരികിട സാബു; ബിഗ് ബോസ് മത്സരം ശക്തമാവുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jul 22, 05:53 am
Sunday, 22nd July 2018, 11:23 am

ലോകമെങ്ങുമുള്ള പ്രേക്ഷകരെ അവേശത്തിലാഴ്ത്തിയ ബിഗ് ബോസ് ഷോയുടെ മലയാളപതിപ്പില്‍ മത്സരം കടുക്കുന്നു. മത്സരം 28 ദിവസം പിന്നിടുമ്പോള്‍ മൂന്ന് പേരാണ് ഷോയില്‍ നിന്ന് പുറത്തായത്. കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയാണ് ഷോയില്‍ നിന്ന് അവസാനമായി പുറത്ത് പോയത്.

ഇതിനിടെ ഷോയിലെ ചിലരെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച തരികിട സാബു മോഹന്‍ലാലിനോട് മാപ്പു പറഞ്ഞു. ആഴ്ചയില്‍ ഒരിക്കല്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്ന ശനിയാഴ്ചത്തെ എപ്പിസോഡിലാണ് സാബു മാപ്പു പറഞ്ഞത്.


Also Read ലൂസിഫറിലൂടെ ക്യാമറയ്ക്ക് മുന്നിലേക്ക് ഫാസില്‍; പൂര്‍വ്വകല്‍പ്പിതമായ അപൂര്‍വ്വ സംഗമമാണിതെന്ന് മോഹന്‍ലാല്‍


കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മുട്ടയില്‍ നിന്ന് വിരിയാത്തവരാണ് ബിഗ് ബോസിലെ ചില മത്സരാര്‍ത്ഥികളെന്ന പരാമര്‍ശം മോഹന്‍ലാല്‍ ചോദ്യം ചെയ്തിരുന്നു. ചിലരെ മനസ്സിലാക്കിയത് തെറ്റായിപ്പോയെന്ന് തോന്നിയപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു സാബു മറുപടി നല്‍കിയത് പേളി സംസാരിക്കുമ്പോള്‍ ചെരിപ്പെറിഞ്ഞ സംഭവത്തില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിച്ചെന്നും സാബു പറഞ്ഞു.

കഴിഞ്ഞ ദിവസം ശ്രീലക്ഷ്മി പുറത്ത് പോയതോടെ ബിഗ്‌ബോസ് മത്സരാര്‍ത്ഥികള്‍ 12 പേരായി. ഈ ആഴ്ച പേളിമാണിയാണ് ബിഗ്‌ബോസ് ഹൗസിലെ ക്യാപ്റ്റന്‍.100 ദിവസം ബിഗ്‌ബോസ് ഹൗസില്‍ നില്‍്ക്കുന്നയാളാണ് വിജയി.