അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. മലയാളത്തില്‍ ബിഗ് ബോസ് അതിന്റെ നാല് സീസണുകള്‍ പൂര്‍ത്തിയാക്കി അഞ്ചാമത്തെ സീസണിലേക്ക് കടക്കുകയാണ്. അഞ്ചാം സീസണിന് മുമ്പ് പുറത്ത് വന്ന റിയാലിറ്റി ഷോയുടെ പ്രൊമോ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ നാല് സീസണുകളിലും ഇപ്പോള്‍ നടക്കാന്‍ പോകുന്ന അഞ്ചാം സീസണിലും പരിപാടിയുടെ അവതാരകനായെത്തിയത് മോഹന്‍ലാലാണ്. പ്രൊമോ വീഡിയോയിലും മോഹന്‍ലാലിനെ കാണാന്‍ സാധിക്കും. മൂന്ന് ജീവിത സാഹചര്യങ്ങളിലൂടെയാണ് പ്രൊമോ ചിത്രീകരിച്ചിരിക്കുന്നത്.
അസമത്വങ്ങള്‍ നിലനിന്നിരുന്ന ജന്മിത്ത കാലഘട്ടത്തെയാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. തമ്പുരാന്‍ വരാറായി വഴിമാറാന്‍ നട്ടുപ്രമാണി തൊഴിലാളികളോട് ആവശ്യപ്പെടുമ്പോള്‍ ‘കാണുമ്പോള്‍ വഴിമാറി നടക്കാന്‍ നിങ്ങളുടെ തമ്പുരാന്‍ എന്താ പാമ്പോ’ എന്ന് ചോദിക്കുന്നതാണ് ആദ്യഭാഗം. ഒറിജിനല്‍ ആളുകളാണ് വിപ്ലവം സൃഷ്ടിക്കുന്നതെന്നാണ് കഥ പറയുന്ന സാരാംശം.
പെണ്ണ് കാണാന്‍ വന്ന ആളുകള്‍ നെയ്യപ്പം കഴിച്ചിട്ട്, നെയ്യപ്പം കൊള്ളാം, കെട്ടുന്നയാള്‍ ഭാഗ്യവാനാണ് എന്ന് പറയുന്നിടത്താണ് രണ്ടാമത്തെ തീം തുടങ്ങുന്നത്. കൈപുണ്യമാണ് ഇഷ്ടമായതെങ്കില്‍ ബേക്കറിയിലെ കുമാരേട്ടനെ കെട്ടുന്നതാണ് നല്ലതെന്ന് പറയുന്ന പെണ്‍കുട്ടിയെയാണ് അവിടെ കാണുന്നത്. ഒറിജിനല്‍ ആളുകളെ നാല് ചുമരിനുള്ളില്‍ തളച്ചിടാന്‍ സാധിക്കില്ലെന്നാണ് അവിടെ മോഹന്‍ലാല്‍ പറയുന്നത്.
അതുപോലെ റീല്‍സിലൂടെ താരമായി മാറി സിനിമയില്‍ അവസരം ലഭിച്ച ഒരു ചെറുപ്പക്കാരന്റെ കഥയും പ്രൊമോയില്‍ കാണിക്കുന്നുണ്ട്. ബിഗ് ബോസ് സീസണ്‍ 5 ബാറ്റില്‍ ഓഫ് ഒറിജിനല്‍ എന്നാണ് ഈ സീസണിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.
കേരളത്തില്‍ ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോകൂടിയാണ് ബിഗ് ബോസ്. അതിനുള്ളിലെ കണ്ടന്റുകള്‍ പലപ്പോഴും പൊതുവിടങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. ജെന്‍ഡര്‍ പൊളിറ്റിക്‌സ്, വുമണ്‍ പൊളിറ്റിക്‌സ്, ടോക്‌സിക് മസ്‌കുലിനിറ്റി തുടങ്ങി അവിടെ നടക്കുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.
content highlight: bigg boss season 5 promo video