| Wednesday, 21st April 2021, 4:51 pm

ചികിത്സ ലഭിക്കാതെ മരിച്ചുപോകുമെന്ന് കരുതി, മാലാഖയെ പോലെ നിങ്ങളെത്തി; സല്‍മാന്‍ ഖാന് കൈകൂപ്പി നന്ദി പറഞ്ഞ് രാഖി സാവന്തും അമ്മയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തിയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. നിരവധി പേര്‍ക്ക് ചികിത്സാ സഹായവും താരം എത്തിച്ച് നല്‍കാറുണ്ട്.

ഇപ്പോഴിതാ താരത്തിന് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും നടിയുമായ രാഖി സാവന്ത്. രാഖിയുടെ അമ്മയുടെ കാന്‍സര്‍ ചികിത്സയ്ക്കുള്ള മുഴുവന്‍ ചെലവുകളും എടുത്തത് സല്‍മാന്‍ ആയിരുന്നു.

താരത്തിന് നന്ദി പറഞ്ഞുകൊണ്ട് രാഖിയും അമ്മയും ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മയുടെ ചികിത്സയ്ക്ക് സഹായിച്ചത് സല്‍മാന്‍ ആണെന്നും ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ചെലവുകളും അദ്ദേഹം ഏറ്റെടുത്തെന്നും രാഖി വിഡിയോയില്‍ പറഞ്ഞു.

‘കൈകള്‍ കൂപ്പി ഞാന്‍ സല്‍മാന്‍ ഖാനോട് നന്ദി പറയുന്നു. ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ ഞാനെപ്പോഴും ജീസസിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു, ചികിത്സ ലഭിക്കാതെ മരിച്ചുപോകുമെന്ന് ഞാന്‍ കരുതി.

ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ട ദൈവം സല്‍മാന്‍ ഖാനെ മാലാഖയുടെ രൂപത്തില്‍ ഞങ്ങളുടെ അടുത്തേക്കയച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ചികിത്സയില്‍ ഉടനീളം ഞങ്ങളുടെ കൂടെ നിന്നു. ദൈവത്തിനും സല്‍മാനും നന്ദി,’ എന്നാണ് രാഖിയുടെ അമ്മ ജയ സാവന്ത് വീഡിയോയില്‍ പറയുന്നത്.

ലോകത്തിലെ ഏറ്റവും നല്ല ഡോക്ടറെ തന്നെ സല്‍മാന്‍ തങ്ങള്‍ക്കായി നല്‍കിയെന്നും സല്‍മാനെയും സാഹൈല്‍ ഖാനെയും പോലുള്ള മക്കളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും രാഖി സാവന്ത് പറഞ്ഞു. സല്‍മാന്‍ അവതാരകനായ ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ നേരത്തെ രാഖി സാവന്ത് മത്സരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bigg Boss Fame Rakhi Sawant and her mother thanked Salman Khan

We use cookies to give you the best possible experience. Learn more