| Wednesday, 8th January 2025, 3:20 pm

'കൊന്ന് കഴിഞ്ഞിട്ട് ഞങ്ങള്‍ പണ്ട് കുഴികുത്തി കഞ്ഞി കൊടുത്തവരെന്ന് പറഞ്ഞിട്ട് കാര്യമില്ല'; ദിയയ്ക്ക് മറുപടിയുമായി സിജോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണക്കെതിരെ വിമര്‍ശനവുമായി ബിഗ്‌ബോസ് താരം സിജോ ജോൺ. ബിഗ്‌ബോസ് താരമായ നോറക്കെതിരായ ദിയ കൃഷ്ണയുടെ വിമര്‍ശനത്തിന് മറുപടിയായാണ് പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു സിജോയുടെ വിവാഹം നടന്നത്. വിവാഹ റിസപ്ഷനിടെ സിജോയുടെ മുഖത്തും സ്യൂട്ടിലും നോറ കേക്ക് തേക്കുകയുണ്ടായി. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നോറക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സമാനമായി ദിയ കൃഷ്ണയും നോറക്കെതിരെ രംഗത്തെത്തിയിരുന്നു.

തന്റെ ഭര്‍ത്താവിന്റെ മുഖത്താണ് കേക്ക് തേച്ചിരുന്നതെങ്കില്‍ ആ ആള്‍ പിന്നീട് ഉണ്ടാകില്ലെന്ന തരത്തിലാണ് ദിയ പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

ഇതിന് മറുപടിയായാണ് സിജോയും പങ്കാളിയായ ലിനുവും രംഗത്തെത്തിയത്. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സിജോ ദിയക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

ദിയയുടെ പങ്കാളിയുടെ ശരീരത്തില്‍ ഒരാള്‍ കേക്ക് തേച്ചാല്‍ അവരെ കൊല്ലുമോ എന്ന ചോദ്യം ഉയര്‍ത്തിയാണ് സിജോ വിമര്‍ശിച്ചത്. ഇനി കൊന്ന് കഴിഞ്ഞാല്‍ അടുത്ത ദിവസം വാര്‍ത്ത വരിക, കല്യാണപെണ്ണ് കൊലപതാക കേസില്‍ അറസ്റ്റില്‍ ഇനി ശിഷ്ടകാലം ജയിലില്‍ കിടക്കാം എന്നായിരിക്കുമെന്നും സിജോ പറയുന്നു. ഈ സമയം പണ്ട് തങ്ങള്‍ കുഴി കുത്തി കഞ്ഞി കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, ആരായാലും ജയിലില്‍ പോകുമെന്നും സിജോ പറഞ്ഞു.

ആദ്യം താന്‍ കരുതിയത് ദിയ നല്ല ഉദ്ദേശത്തിലായിരിക്കാം അത്തരത്തില്‍ പ്രതികരിച്ചതെന്നും പിന്നീട് അത് തെറ്റാണെന്ന് മനസിലായെന്നും സിജോ പറഞ്ഞു. വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയില്‍ തന്റെ സുഹൃത്തിനെ ബോഡി ഷെയിമിങ് ചെയ്തുകൊണ്ടുള്ള ഒരു കമന്റിന് ദിയ ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചതെന്നും സിജോ പറഞ്ഞു.

ഒരുവശത്ത് ഒരാളെ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോള്‍ സന്തോഷിക്കുകയും മറുവശത്ത് മറ്റൊരു രീതിയില്‍ പെരുമാറുകയുമാണ് ദിയ ചെയ്യുന്നതെന്നും സിജോ പറഞ്ഞു. നോറയുടെ പിറന്നാള്‍ ദിനത്തില്‍ താന്‍ അവരുടെ മുഖത്ത് കേക്ക് തേച്ചിരുന്നെന്നും അതിന് പ്രതികാരമായാണ് നോറ തന്റെ സ്യൂട്ടില്‍ കേക്ക് തേച്ചതെന്നും സിജോ പറഞ്ഞു. ഈ നിമിഷങ്ങളില്‍ തങ്ങള്‍ സന്തോഷിച്ചിരുന്നുവെന്നും സിജോ വ്യക്തമാക്കി.

Content Highlight: Bigg Bose fame Sijo replies to Diya krishna

We use cookies to give you the best possible experience. Learn more