ചെന്നൈ: ബിഗ്‌ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നാണ് റിയാലിറ്റി ഷോ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം തന്നെ നടന്നേക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
300ഓളം പേരാണ് ബിഗ്‌ബോസിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഏഷ്യാനെറ്റിലെയും എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയുടെയും ജീവനക്കാരാണ് ഇവര്‍. ഇവരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഷോ നിര്‍ത്തിവെക്കാനുള്ള തീരുമാനം എന്നാണ് കരുതുന്നത്. നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷയെ കരുതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് അറിയിച്ചിരുന്നു.
മോഹന്‍ലാലാണ് മലയാളത്തില്‍ ഷോയുടെ അവതാരകനായി എത്തിയത്. എല്ലാ ആഴ്ചയും ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ മോഹന്‍ലാല്‍ ചിത്രീകരണത്തിനായി എത്തുന്നുണ്ട്. ഷോ 270 ദിവസത്തോളം കഴിഞ്ഞു.ഷോ അവസാനിപ്പിക്കാന്‍ നാല് ആഴ്ച ബാക്കി നില്‍ക്കെയാണ് രണ്ടാം സീസണ്‍ നിര്‍ത്തിവയ്ക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ