| Friday, 18th June 2021, 9:32 am

70 ക്യാമറകളില്‍ നിന്നെടുക്കുന്ന ഫൂട്ടേജ്, എപ്പിസോഡില്‍ ഏത് കാണിക്കണമെന്ന തീരുമാനം; ബിഗ്‌ബോസ് സംവിധായകന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന പ്രോഗ്രാമാണ് ബിഗ്‌ബോസ്. ബിഗ്‌ബോസിന്റെ അണിയറക്കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് പരിപാടിയുടെ സംവിധായകന്‍ ഫൈസല്‍റാസി.

ബിഗ്‌ബോസ് എന്ന റിയാലിറ്റിഷോ മൂന്നൂറ്റമ്പതിലേറെ ആളുകള്‍ ജോലി ചെയ്യുന്ന ഒരു ബിഗ് ഇന്‍സ്റ്റിറ്റിയൂഷനാണെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫൈസല്‍റാസി പറയുന്നു.

‘ബിഗ്‌ബോസ് വീടിനുള്ളില്‍ തലേന്ന് നടന്ന കാര്യങ്ങള്‍ പിറ്റേന്ന് രാവിലെ എഡിറ്റ് ചെയ്ത് വൈകുന്നേരം തന്നെ സംപ്രേക്ഷണം ചെയ്യുന്നതാണ്.

70 ക്യാമറകളില്‍ നിന്നുള്ള ഫൂട്ടേജ് എടുത്ത് അതില്‍ നിന്നും മികച്ചവ എഡിറ്റ് ചെയ്ത് ഒന്നോ ഒന്നരയോ മണിക്കൂറുള്ള എപ്പിസോഡ് ആക്കി മാറ്റണം. അതും വളരെ പെട്ടെന്ന് തന്നെ അതിന്റെ ഔട്ട്പുട്ട് ഇറക്കണം. അത്ര നിസ്സാരമല്ല കാര്യങ്ങള്‍. ഒരു നിമിഷം പോലും പാഴാക്കാനാവില്ല,’ ഫൈസല്‍റാസി പറഞ്ഞു.

കൊവിഡ് പ്രശ്‌നങ്ങളുണ്ടായിട്ടും 95ാമത്തെ ദിവസമാണ് തങ്ങള്‍ ഷോ അവസാനിപ്പിച്ചതെന്നും അത്രയും ദിവസം എത്തിച്ചത് തന്നെ വലിയ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരസ്യചിത്രങ്ങള്‍ ചെയ്താണ് താന്‍ ബിഗ്‌ബോസിലേക്ക് എത്തിയത്. പരസ്യ ചിത്രങ്ങളിലൂടെ ടെക്‌നീഷ്യന്‍മാരെയും സെലിബ്രിറ്റികളെയും പരിചയപ്പെട്ടു. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. അതെല്ലാം ബിഗ്‌ബോസിന് ഉപകാരപ്പെട്ടുവെന്നും ഫൈസല്‍റാസി കൂട്ടിച്ചേര്‍ത്തു.

മെയ് മാസത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: BigBoss director says about technical terms of show

We use cookies to give you the best possible experience. Learn more