ഐ.എസ്.എല്ലില്‍ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടു ഗോളിന്റെ തകര്‍പ്പന്‍ വിജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ദിമിത്രിയോസ് ഡയമഡക്കോസ് 11ാം മിനിറ്റിലും ക്വാമി പെപ്ര 45+5 മിനിറ്റിലുമാണ് കേരളത്തിനുവേണ്ടി നിര്‍ണായ ഗോള്‍ നേടിയത്.
പൊസിഷനിലും പാസുകളിലും ഷോട്ടുകളിലും എല്ലാം മുന്നിലായിരുന്നിട്ടു പോലും കേരളത്തിനെതിരെ ഒരു ഗോള്‍ പോലും നേടാന്‍ കഴിയാതെയാണ് മുംബൈ തലകുനിച്ചത്. വെറും 292 പാസിന്റെ ബലത്തിലാണ് കേരളം മികച്ച രണ്ട് ഗോളുകള്‍ സ്വന്തമാക്കിയത്. മുംബൈയുടെ മുന്‍നിരക്ക് കേരളത്തിന്റെ വല ലക്ഷ്യമാക്കി കൊണ്ട് ഒരു കിക്ക് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ എന്നാല്‍ കൊമ്പന്മാരുടെ കീപ്പര്‍ എസ്. സുരേഷിനെ മറികടന്ന് വലകുലക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല.
4-4-2 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു കേരളം പടയൊരുക്കിയത്. മിഡ് ഓര്‍ഡറില്‍ റൈറ്റ് വിങ്ങ് താരങ്ങളായ കെ.പി. രാഹുല്‍, ഡി. ഫറൂഖ് തുടങ്ങിയവര്‍ക്കാണ് മഞ്ഞ കാര്‍ഡി ലഭിച്ചത്.
4-3-2-1 എന്ന രീതിയില്‍ ആയിരുന്നു മുംബൈ കേരളത്തിനെതിരെ പടയൊരുക്കിയത്. മുംബൈ സ്‌ട്രൈക്കര്‍ ജെ പേരേയ്‌റ ഡിസ കേരളത്തെ ലക്ഷ്യം വച്ചെങ്കിലും ശ്രമങ്ങള്‍ ഒന്നും വിജയം കണ്ടില്ല.
പോയിന്റ് പട്ടികയില്‍ ഏഴ് വിജയവും രണ്ട് സമനിലയുമായി 23 പോയിന്റോടെ ഗോവയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള കേരളം ഏഴ് വിജയവും രണ്ടു സമനിലയും രണ്ട് തോല്‍വിയും വഴങ്ങിയാണ് 23 പോയിന്റ് സ്വന്തമാക്കിയത്. 19 പോയിന്റോടെ മൂന്നാം സ്ഥാനത്ത് മോഹന്‍ ബഗാനും നാലാം സ്ഥാനത്ത് 19 പോയിന്റോടെ മുംബൈയും ഉണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഡിസംബര്‍ 27ന് മോഹന്‍ ബഗാനോടാണ്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Big win for Kerala against Mumbai in ISL