യങ് വെടിക്കെട്ടിൽ കിവീസ്; ഓറഞ്ച് പടക്കെതിരെ കൂറ്റൻ ടോട്ടൽ
ഐ.സി.സി ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡ് നെതർലാൻഡ്സിനെ നേരിടുകയാണ്.
രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി നെതർലാൻഡ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 322 എന്ന വലിയ വിജയലക്ഷ്യം ആണ് ഉയർത്തിയത്.
ന്യൂസിലാൻഡ് ബാറ്റിങ് നിരയിൽ വില്ലി യങ് രചിൻ രവീന്ദ്ര, ടോം ലാതം, ഡാറിൽ മിച്ചൽ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. ഓപ്പണിംഗ് 80 പന്തിൽ 70 റൺസ് നേടി കൊണ്ടായിരുന്നു യങിന്റെ ബാറ്റിങ്.
ഏഴ് ഫോറുകളുടേയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു താരത്തിന്റ ഇന്നിങ്‌സ്. രചിൻ രവീന്ദ്ര 51 പന്തിൽ 51 റൺസും, ടോം ലാതം 46 പന്തിൽ 53 റൺസും, മിച്ചൽ 47 പന്തിൽ 47 റൺസും നേടി കൂറ്റൻ വിജയലക്ഷം പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
നെതർലാൻഡ്സിന്റെ ബൗളിങ് നിരയിൽ ആര്യൻ ദത്തും പോൾ വാൻ മീക്കരനും റോൾഫ് വാണ്ടർ മെർവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത ആത്മവിശ്വാസമായാണ് കിവിസ് ഡച്ച് പടക്കെതിരെ കളത്തിലിറങ്ങിയത്. എന്നാൽ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് പരാജയപ്പെട്ട നെതർലാൻഡ്സ് ജയത്തോടെ ടൂർണമെന്റിലേക്ക് തിരിച്ചുവരാനാണ് ശ്രമിക്കുന്നത്.
Content Highlight: Big total for New Zealand against Netherlands in World Cup.