അബുദാബി: യു.എ.ഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദീര്‍ഹം ( 40 കോടിയോളം ഇന്ത്യന്‍ രൂപ) നേടിയ മലയാളി ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി.
കോഴിക്കോട് സ്വദേശിയായ 28 വയസുകാരന്‍ അബ്ദുസലാം എന്‍.വിക്കാണ് സമ്മാനം അടിച്ചത്. ഫോണ്‍ നമ്പറിനൊപ്പം നല്‍കിയ കോഡ് തെറ്റായി നല്‍കിയതായിരുന്നു വിജയിയെ കണ്ടെത്തുന്നതിന് ആദ്യം തടസമായത്.
ഒമാനിലെ മസ്‌ക്കറ്റില്‍ ഷോപ്പിംഗ് സെന്റര്‍ നടത്തുകയാണ്. അബ്ദുസലാം. സമ്മാനര്‍ഹമായ ടിക്കറ്റില്‍ തന്റെ ഫോണ്‍നമ്പറിനൊപ്പം ഒമാനിലെ കോഡിന് പകരം ഇന്ത്യന്‍ കോഡായ +91 എഴുതി പോകുകായിരുന്നു.
ഞായറാഴ്ചയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. വേദിയില്‍ വെച്ച് തന്നെ വിജയിയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ലഭിച്ച രണ്ടാമത്തെ നമ്പറില്‍ വിളിച്ചപ്പോള്‍ മലയാളത്തില്‍ കോള്‍ കണക്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
സമ്മാനം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുമെന്നും സമൂഹവിവാഹങ്ങള്‍ നടത്താന്‍ ആഗ്രഹമുണ്ടെന്നും സലാം അറിയിച്ചു. ഫെബ്രുവരിയിലാണ് ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക