നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് ലഖ്നൗ നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ധ്രുവ് ജുറലിന്റെയും ഐതിഹാസികമായ അര്‍ധ സെഞ്ച്വറി മികവിലാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ 20 ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷം വമ്പന്‍ തിരിച്ചടിയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് സംഭവിച്ചിരിക്കുന്നത്. രണ്ടാം തവണയും രാജസ്ഥാന്‍ സ്ലൊ ഓവര്‍ റേറ്റിന്റെ പിടിയില്‍ പെട്ടിരിക്കുകയാണ്. ഇതോടെ ബി.സി.സി.ഐ 24 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴ ചുമത്തുക.
ലഖ്‌നൗവിന് എതിരെ പെനാള്‍റ്റി ലഭിച്ച രാജസ്ഥാന് ഡെത്ത് ഓവറില്‍ യാഡ് സര്‍ക്കിളിന് പുറത്ത് അഞ്ചില്‍ നിന്നും നാല് ഫീള്‍ഡര്‍മാരെ മാത്രമാണ് ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചത്.
ഇതിനെല്ലാം പുറമെ ക്യാപ്റ്റന്‍ സഞ്ജു മൂന്നാമത് ഒരു മത്സരത്തിലും സ്ലൊ ഓവര്‍ റേറ്റിന്റെ പിടിയില്‍ പെട്ടാല്‍ ബി.സി.സി.ഐ നിയമപ്രകാരം ഒരു മത്സരത്തില്‍ ബാന്‍ ചെയ്യപ്പെടും.
ഇനി വെറും ഒരു വിജയം മാത്രം അകലെയാണ് രാജസ്ഥാന് പ്ലെയ് ഓഫ് ഉള്ളതെന്നിരിക്കെ അടുത്ത മത്സരത്തില്‍ സഞ്ജുവിന് ശ്രദ്ധാപൂര്‍വം കളിക്കേണ്ടിവരും. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതു മത്സരത്തില്‍ നിന്നും എട്ട് വിജയം സ്വന്തമാക്കി 16 പോയിന്റുമായി രാജസ്ഥാനാണ് ടേബിള്‍ ടോപ്പര്‍.