ബ്ലാസ്റ്റേഴ്‌സിന് 'ട്രിപ്പിള്‍' തിരിച്ചടി; സ്റ്റാര്‍ സ്‌ട്രൈക്കര്‍ അടക്കം മൂന്നുപേര്‍ ക്ലബ് വിട്ടു
Sports News
ബ്ലാസ്റ്റേഴ്‌സിന് 'ട്രിപ്പിള്‍' തിരിച്ചടി; സ്റ്റാര്‍ സ്‌ട്രൈക്കര്‍ അടക്കം മൂന്നുപേര്‍ ക്ലബ് വിട്ടു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 31st May 2024, 9:47 pm

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡിമിത്രിയോസ് ഡയമന്റകോസ് അടക്കം മൂന്ന് പേര്‍ ക്ലബ് വിട്ടതായി റിപ്പോര്‍ട്ടുകള്‍. ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങ്ങും ടീമിന്റെ അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവനുമാണ് ടീം വിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

17 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടി ഐ.എസ്.എല്ലിന്റെ ടോപ് സ്‌കോററായ ഗ്രീക്ക് സ്ട്രൈക്കര്‍ അടുത്തിടെ ക്ലബ് വിടുമെന്ന സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും വെള്ളിയാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും തന്റെ വിടവാങ്ങല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഗോള്‍കീപ്പര്‍ കരണ്‍ജിത് 2022 ജനുവരിയില്‍ ആണ് ടീമില്‍ ചേര്‍ന്നത് അഞ്ച് മത്സരങ്ങളില്‍ താരം ടീമിന് വേണ്ടി വല കാത്തുസൂക്ഷിച്ചു. ലീഗില്‍ സച്ചിന്‍ സുരേഷിന് പിന്നില്‍ രണ്ടാം നിര ഗോള്‍കീപ്പറായിരുന്നു കരണ്‍ജിത്.

മുഖ്യ പരിശീലകന്‍ ഈവാന്‍ വുകോവിച്ചിനെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സീസണില്‍ ടീമിന്റെ പരിശീലകന്‍ ഫ്രാങ്ക് ആയിരുന്നു. ബ്ലാസ്റ്റേഴ്‌സിന് ഫ്രാങ്ക് ഒരു മുതല്‍ക്കൂട്ടായിരുന്നെന്നും ടീമിന്റെ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ഐ.എസ്.എല്‍ 2023-24 വര്‍ഷത്തിലെ അഞ്ചാം നമ്പര്‍ ടീം ആയിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലീഗ് അവസാനിപ്പിച്ചത്. 22 മത്സരങ്ങളില്‍ നിന്നും 10 വിജയവും മൂന്നു സമനിലയും 9 തോല്‍വിയുമാണ് ടീമിന്റെ നേട്ടം.

 

Content Highlight: Big Setback For Kerala Blasters