| Tuesday, 3rd December 2024, 8:13 am

ഇന്ത്യയില്‍ പുതിയ ഐ.പി.എല്‍; റെയ്‌നക്കും ദില്‍ഷനുമൊപ്പം ഇന്ത്യന്‍ മണ്ണിലെ ഗള്ളി ക്രിക്കറ്റര്‍മാരും; ഇത് പുതിയ തുടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയില്‍ നിന്നും ക്രിക്കറ്റ് ലോകത്തിന് മാതൃകയാക്കാന്‍ പുതിയ ഫ്രാഞ്ചൈസി ലീഗ് കൂടി പിറവിയെടുത്തിരിക്കുകയാണ്. ഇന്ത്യയിലെ അമേച്വര്‍, ലോക്കല്‍ ക്രിക്കറ്റര്‍മാര്‍ക്കും തങ്ങളുടെ കഴിവ് ലോകത്തിന് മുമ്പില്‍ കാണിച്ചുകൊടുക്കാനുള്ള അവസരമാണ് പുതിയ ലീഗ് വാഗ്ദാനം ചെയ്യുന്നത്.

എന്നാല്‍ കേവലം അമേച്വര്‍ താരങ്ങള്‍ മാത്രമല്ല പത്താന്‍ സഹോദരന്‍മാരും സുരേഷ് റെയ്‌നയും ഇമ്രാന്‍ താഹിറും ദില്‍ഷനും അടങ്ങുന്ന ഇതിഹാസ താരനിരയും ഈ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നുണ്ട്.

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും 1983 ലോകകപ്പ് വിന്നിങ് ടീമിലെ അംഗവുമായ ദിലീപ് വെങ്‌സര്‍ക്കാറാണ് ടൂര്‍ണമെന്റിന്റെ കമ്മീഷണര്‍. മുന്‍ സ്റ്റാര്‍ പേസറും 2007 ടി-20 ലോകകപ്പ് ജേതാവുമായ ആര്‍.പി. സിങ്ങാണ് ടൂര്‍ണമെന്റിന്റെ പ്രസിഡന്റ്.

മുംബൈയും രാജസ്ഥാനും അടക്കം ആറ് നഗരങ്ങളെ കേന്ദ്രമാക്കി ആറ് വിവിധ ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന സീസണന്റെ ഭാഗമാകും.

നോര്‍തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ്, യു.പി ബിര്‍ജ് സ്റ്റാര്‍സ്, രാജസ്ഥാന്‍ റീഗല്‍സ്, എം.പി. ടൈഗേഴ്‌സ്, മുംബൈ മറീന്‍സ്, സതേണ്‍ സ്പര്‍ട്ടാന്‍സ് എന്നിവരാണ് ടീമുകള്‍.

ഓരോ ടീമുകള്‍ക്കും പരമാവധി 18 അംഗങ്ങളുടെ സ്‌ക്വാഡിനെ പടുത്തുയര്‍ത്താം. മുന്‍ അന്താരാഷ്ട്ര താരങ്ങള്‍, മുന്‍ ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് താരങ്ങള്‍, ലോക്കല്‍ താരങ്ങള്‍ എന്നിവരാണ് ഓരോ സ്‌ക്വാഡിലും ഉണ്ടാവുക. ടീമുകള്‍ എല്ലാം തന്നെ ഇതിനോടകം തങ്ങളുടെ സ്‌ക്വാഡ് പടുത്തുയര്‍ത്തി കഴിഞ്ഞിരിക്കുകയാണ്.

ഈ വര്‍ഷം ഡിസംബര്‍ 12 മുതല്‍ ടൂര്‍ണമെന്റിന്റെ ആദ്യ സീസണ്‍ ആരംഭിക്കും.

ബിഗ് ക്രിക്കറ്റ് ലീഗ് 2024 ടീമുകളും സ്‌ക്വാഡുകളും

നോര്‍തേണ്‍ ചലഞ്ചേഴ്‌സ്

ശിഖര്‍ ധവാന്‍, ഡാരന്‍ ബ്രാവോ, ഗുര്‍കിരാത് സിങ് മന്‍, ഡെയ്ന്‍ വിലാസ്. ഉപുല്‍ തരംഗ, സമിയുള്ള ഷിന്‍വാരി, അനുരീത് സിങ്, ബിപുല്‍ ശര്‍മ, ബാബര്‍ അലി, സന്ദീപ് ചൗഹാന്‍, പ്രകാശ് നസ്‌കാര്‍, മഹാവീര്‍ സിങ് റാത്തോര്‍, ഭുവനേശ്വര്‍ പ്രതാപ് സിങ്, രജത് സിങ്, ആശിഷ് കുമാര്‍ തിവാരി, കുന്ദര്‍ കുമാര്‍, ശ്രീജുല്‍ ഷെട്ടി.

സതേണ്‍ സ്പര്‍ട്ടാന്‍സ്

സുരേഷ് റെയ്‌ന, അഭിമന്യു മിഥുന്‍, ഫായിസ് ഫസല്‍, ഹെര്‍ഷല്‍ ഗിബ്‌സ്, ഫില്‍ മസ്റ്റാര്‍ഡ്, സോളമന്‍ മിറെ, പോള്‍ വാല്‍ത്താട്ടി, അഭിഷേക് സകുജ, ശ്രേഷ്ഠ, അസ്മത് ഫയാസ്, അഭിഷേക് തുമാര്‍ യാദവ്, മിലന്‍ യാദവ്, സന്തോഷ് യാദവ്, അബ്ദുള്‍ റഹ്‌മാന്‍, അമര്‍ഖാന്‍, ദിനേഷ് സി. ഭുനു, ഷേര്‍ സിങ്, കാര്‍ത്തിക് ആര്‍.കെ.

മുംബൈ മറീന്‍സ്

ഇര്‍ഫാന്‍ പത്താന്‍, ലെന്‍ഡില്‍ സിമ്മണ്‍സ്, റിച്ചാര്‍ഡ് ലെവി, ചമര സില്‍മ, മന്‍പ്രീത് ഗോണി, മിലന്ദ പുഷ്പകുമാര, സുഭോത് ഭാട്ടി, മനന്‍ ശര്‍മ, അഭിഷേക് കൗള്‍, ശിവം കുമാര്‍, മലയ് ഭാര്‍തി, അങ്കിത് സ്റ്റീഫന്‍, ഹെര്‍ഷല്‍ ഹാരിസണ്‍, ഗണേഷ് രാജന്‍, മിഹിര്‍ അഗര്‍വാള്‍, വിനീത് സിങ്, ഹാപ്പി നഗര്‍വാള്‍, മുഹമ്മദ് ഫഹീം.

യു.പി ബിര്‍ജ് സ്റ്റാര്‍സ്

ഇമ്രാന്‍ താഹിര്‍, ബെന്‍ ലാഫിന്‍, ആഷ്‌ലി നേഴ്‌സ്, ഹാമില്‍ട്ടണ്‍ മസകാദ്‌സ, കെവോണ്‍ കൂപ്പര്‍, ബെന്‍ ഡങ്ക്, ചിരാഗ് ഗാന്ധി, മോനു കുമാര്‍, അപൂര്‍വ മെഹ്‌റോത്ര, സലില്‍ യാദവ്, വേദ്പ്രകാശ് മന്ദ, നരേന്ദ്ര കുമാര്‍ മീന, ഗര്‍വിത് അഗര്‍വാള്, റാഹത് അഗര്‍വാള്‍, ഗൗരവ് തോമര്‍, ആര്യന്‍ പ്രവീണ്‍, സൗമിത് ചൗധരി, ആദര്‍ശ് ടി.

രാജസ്ഥാന്‍ റീഗല്‍സ്

തിലകരത്‌നെ ദില്‍ഷന്‍, ഡ്വെയ്ന്‍ സ്മിത്, ഷഹബാസ് നദീം, ടിനോ ബെസ്റ്റ്, മോണി വാന്‍ വിക്, ഫിഡല്‍ എഡ്വാര്‍ഡ്‌സ്, രജത് ഭാട്ടിയ, ശ്രീവത്സ് ഗോസ്വാമി, പ്രിക്ഷിത് കല്‍പേഷ് ജാദവ്, മുഹമ്മദ് ഫൈസാന്‍, ധാരിയ സിങ് ദലാല്‍, സൂര്യപ്രതാപ് സിങ്, സത്യ എല്‍. ആദില്‍ അഹമ്മദ് വാനി, യാഷ് പ്രഭാകര്‍, സമര്‍ത്ഥ് ശ്രീനിവാസ്, അചിന്റോ ദാസ്, പ്രശാന്ത് യാദവ്.

എം.പി. ടൈഗേഴ്‌സ്

യൂസുഫ് പത്താന്‍, പവന്‍ നേഗി, സ്റ്റുവര്‍ട്ട് ബിന്നി, നമന്‍ ഓജ, തമീം ഇഖ്ബാല്‍, ദില്‍ഷന്‍ മുനവീര, അമിത് മിശ്ര, ജതിന്‍ സക്‌സേന, മുഹമ്മദ് ഇര്‍ഫാന്‍ കലീം, എസ്. വിശ്വാസ്, മുഹമ്മദ് അസര്‍ അന്‍സാരി, അര്‍ണവ് കുമാര്‍ പ്രസാദ്, അബ്ദുള്‍ ബാരി, ഫൈസല്‍ എ. സുമില്‍ ദാസ്, ദൈവിക് നായക്, സങ്കേത് ശര്‍മ, സന്ദീപ് കുമാര്‍.

Content Highlight: Big Cricket League 2024

We use cookies to give you the best possible experience. Learn more