| Sunday, 1st December 2019, 5:03 pm

ബിഗ് ബ്രദര്‍ പാക്ക് അപ്പ് തിങ്കളാഴ്ച; ചിത്രം ജനുവരിയില്‍ എത്തും ; വൈറലായി മോഷന്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊള്ളാച്ചി: സിദ്ധീഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ ഷൂട്ടിംഗ് തിങ്കളാഴ്ച പൂര്‍ത്തിയാവും.നൂറ് ദിവസത്തിലധികം എടുത്താണ് ചിത്രം പൂര്‍ത്തിയാക്കുന്നത്.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ‘ഹീ ഈസ് ഓണ്‍ ബോര്‍ഡ്’ എന്ന കുറിപ്പോടെയാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം 2020 ജനുവരിയില്‍ തിയേറ്ററില്‍ എത്തും.

സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ജിത്തു ദാമോദര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോഹന്‍ലാലിന് പുറമെ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട.

എസ് ടാകീസിന്റെ ബാനറില്‍ ഷാജി, മനു, ജെന്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗൗരി ശങ്കറാണ് എഡിറ്റിംഗ് .

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more