Advertisement
Malayalam Cinema
സാധാരണക്കാരന്റെ അസാധാരണമായ ഭൂതകാലം; ബിഗ് ബ്രദര്‍ ടെയ്‌ലര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Dec 20, 11:34 am
Friday, 20th December 2019, 5:04 pm

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ഭൂതകാലം എന്ന വിശേഷണത്തോടെയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. ചിത്രം 2020 ജനുവരിയില്‍ തിയേറ്ററില്‍ എത്തും.

സിദ്ദീഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ജിത്തു ദാമോദര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോഹന്‍ലാലിന് പുറമെ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍  ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.

വാര്ത്തകള്‍  ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എസ് ടാകീസിന്റെ ബാനറില്‍ ഷാജി, മനു, ജെന്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗൗരി ശങ്കറാണ് എഡിറ്റിംഗ് .