national news
അസമില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 29, 03:12 pm
Tuesday, 29th December 2020, 8:42 pm

ഗുവാഹത്തി: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അമിത് ഷായുടെ അസം സന്ദര്‍ശത്തിന് പിന്നാലെയായിരുന്നു ഇത്.

മുന്‍ പൊതുമരാമത്ത് മന്ത്രിയും നിലവില്‍ ഗോലാഘട്ടിലെ എം.എല്‍.എമായുമായ അജന്ത നിയോഗ്, ലഖിപൂര്‍ എം.എല്‍.എ രജ്ദീപ് ഗോവാല എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ബി.പി.എഫ് എം.എല്‍.എയും ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. അസമിലെ ബി.ജെ.പി സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് ബി.പി.എഫ്.

നേരത്തെ ഇക്കഴിഞ്ഞ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.പി.എഫിനെതിരെ മത്സരിച്ച യു.പി.പി.എല്ലിന് ബി.ജെ.പി പിന്തുണ നല്‍കിയിരുന്നു.

40 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.പി.എഫ് (ബോഡോ പീപ്പിള്‍സ് ഫ്രണ്ട്) 17 സീറ്റ് നേടി. യു.പി.പി.എല്‍ (യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍) 12 സീറ്റും നേടി.

ബി.ജെ.പി 9 ഉം കോണ്‍ഗ്രസും ഗണശക്തി പാര്‍ട്ടിയും ഓരോ സീറ്റ് വീതവും നേടി.

2016 മുതല്‍ അസമില്‍ ബി.ജെ.പി-ബി.പി.എഫ് സഖ്യത്തിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Big blow for Congress ahead of Assam polls as two sitting MLAs join BJP