വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന ആദ്യ സംവാദ പരമ്പരയില്‍ ഹിറ്റായി ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ‘ഇന്‍ഷാ അള്ളാ’ പരാമര്‍ശം. ട്വിറ്ററില്‍ നിരവധി പേരാണ് ബൈഡന്റെ ഇന്‍ഷാ അള്ളാ പരാമര്‍ശം പങ്കുവെച്ച് രംഗത്തെത്തിയത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നികുതിയടക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചൂട് പിടിക്കവെയാണ് ബൈഡന്‍ ഇന്‍ഷാ അള്ളാ എന്ന് പറഞ്ഞത്.
സംവാദത്തിനിടെ ഡൊണാള്‍ഡ് ട്രംപ് എന്നെങ്കിലും തന്റെ ഇന്‍കം ടാക്‌സ് റിട്ടേണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുമോ എന്ന് തനിക്ക് ആശങ്കയുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇതിനിടെ സംവാദം നിയന്ത്രിക്കുന്ന ക്രിസ് വാലസ് അങ്ങിനെയങ്കില്‍ എന്ന് പുറത്തുവിടുമെന്ന് കൃത്യാമായി പറയാമോ എന്ന് ട്രംപിനോട് ചോദിച്ചു. നിങ്ങള്‍ അതറിഞ്ഞുകൊള്ളുമെന്ന് ട്രംപ് മറുപടി പറഞ്ഞപ്പോഴാണ് ബൈഡന്‍ ഇന്‍ഷാ അള്ളാ എന്ന് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് ദൈവത്തിന്റെ ഇഷ്ടം പോലെയെന്ന അറബിക് വാക്ക് ട്വിറ്ററിലും നിരവധി പേര്‍ ഏറ്റെടുത്തത്.
ഡെമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ തന്റെ ഇന്‍കം ടാക്‌സ് റിട്ടേണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ട്രംപ് ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പത്ത് വര്‍ഷവും ട്രംപ് ടാക്സ് അടച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. രണ്ട് ദശാബ്ദത്തിനിടയില്‍ ട്രംപ് അടച്ച നികുതി സംബന്ധിച്ച വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ടത്. ബിസിനസ് ഭീമനായിരുന്ന ട്രംപിന്റെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാനായി നികുതി അടക്കുന്നത് ഒഴിവാക്കിയ വര്‍ഷങ്ങളുടെ കണക്കും സാമ്പത്തിക നഷ്ടങ്ങളുടെ കണക്കും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ വാദങ്ങളെ തള്ളിയിരുന്നു.
സംവാദത്തിനിടെ കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ച് ട്രംപ് അമേരിക്കന്‍ ജനതയെ ദുരന്തത്തിലേക്ക് തള്ളിവിട്ടെന്നും ജോ ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍ യു.എസില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യ ചെയ്തുവെന്നായിരുന്നു ട്രംപിന്റെ വാദം. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡെമോക്രാറ്റിക്ക് ഗവര്‍ണര്‍മാരുടേതുള്‍പ്പെടെയുള്ളവരുടെ പ്രശംസ ലഭിച്ചിരുന്നെന്നും സംവാദത്തില്‍ ട്രംപ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Biden’s inshallah during us debate dubbed historic on twitter