| Tuesday, 19th December 2023, 9:25 am

ബൈഡന്റെ യു.എസ് ജനസമ്മതി ഏറ്റവും കുറവെന്ന് സർവേ; വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ അതൃപ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾക്ക് ആവശ്യമായ പരിഗണന നൽകുന്നില്ലെന്ന് അമേരിക്കയിലെ പത്തിൽ മൂന്ന് പേരും വിശ്വസിക്കുന്നതായി സർവ്വേ ഫലം.

മോൺമൗത്ത് യൂണിവേഴ്സിറ്റി പുറത്ത് വിട്ട സർവ്വേ ഫലം പ്രകാരം 34 ശതമാനം ആളുകൾ മാത്രമാണ് മൊത്തത്തിലുള്ള തൊഴിൽ പ്രകടനത്തെ അംഗീകരിക്കുന്നതെന്നും പറയുന്നു.

കഴിഞ്ഞ അഞ്ചുമാസത്തിനിടയിൽ ബൈഡൻ ഉള്ള അംഗീകാരം 10 ശതമാനം താഴ്ന്നതായും അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലാവധിയുടെ ഏറ്റവും കുറഞ്ഞ റെക്കോർഡ് ആണ് ഇതെന്നും സർവ്വേ പറയുന്നു.

2021 ജനുവരിയിൽ അധികാരത്തിൽ എത്തിയ ബൈഡന്റെ പ്രകടനം 61 ശതമാനം മുതിർന്ന ജനങ്ങളും അംഗീകരിക്കുന്നില്ലെന്നും സർവ്വേ കണ്ടെത്തി.

26 ശതമാനം ജനങ്ങൾ മാത്രം ബൈഡന്റെ കുടിയേറ്റ നയങ്ങളെ അംഗീകരിക്കുമ്പോൾ 28% ആളുകൾ മാത്രമാണ് ബൈഡന്റെ വിലക്കയറ്റ നിയന്ത്രണത്തെ അനുകൂലിക്കുന്നത്.

കൊവിഡിനെ തുടർന്നുള്ള പണപ്പെരുപ്പത്തിൽ നിന്ന് മിക്ക അമേരിക്കൻ ജനതയും വലയുമ്പോൾ ബൈഡൻ സാമ്പത്തിക സ്റ്റാറ്റിസ്റ്റിക്സ് മെച്ചപ്പെട്ടുവെന്ന് വാദിക്കുകയാണെന്ന് മോൺമൗത്ത് സർവേ ഡയറക്ടർ പാട്രിക് മുറേ പറഞ്ഞു.

വൈസ് പ്രസിഡന്റ് കമല ഹാരിസിനുള്ള അംഗീകാരവും 35 ശതമാനം മാത്രമാണ്. യു.എസ് കോൺഗ്രസിന്റെത് 17 ശതമാനവും. കഴിഞ്ഞവർഷം ഇത് 26 ശതമാനം ആയിരുന്നു.

രാജ്യം തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന് 69 ശതമാനം ആളുകളും വിശ്വസിക്കുന്നു.

2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡൻ വീണ്ടും മത്സരിക്കുന്നതിനെ ഡെമോക്രാറ്റുകൾ തന്നെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. 2024 തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുൻ പ്രസിഡന്റ്‌ ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്ന ഡേവിഡ് ആക്സൽറോഡ് പറഞ്ഞിരുന്നു.

Content Highlight: Biden’s approval rating drops to all-time low

We use cookies to give you the best possible experience. Learn more