വാഷിംഗ്ടണ്‍: ഗ്രീന്‍ കാര്‍ഡ് ആപ്ലിക്കേഷനുകള്‍ക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താത്ക്കാലിക നിരോധനം പ്രസിഡന്റ് ജൊ ബൈഡന്‍ നീക്കി. കൊവിഡ് മഹാമാരിക്കാലത്ത് അമേരിക്കക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ സംരക്ഷിക്കണം എന്നു പറഞ്ഞാണ് ട്രംപ് ഗ്രീന്‍ കാര്‍ഡ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
ഗ്രീന്‍കാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ നയം അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് നിരോധനം നീക്കി കൊണ്ട് ബൈഡന്‍ പറഞ്ഞു. ഗ്രീന്‍കാര്‍ഡുകള്‍ നിരോധിക്കുന്നത് വ്യാവസായിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കുടിയേറ്റ വ്യവസ്ഥയില്‍ ബൈഡന്‍ വന്നതിന് ശേഷം നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ട്രംപിന്റെ വിവാദ തീരുമാനങ്ങളെല്ലാം നീക്കിയ ബൈഡന്‍ മുസ്‌ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനവും നീക്കിയിരുന്നു.
കൊവിഡ് മഹാമാരിക്കാലത്ത് ഗ്രീന്‍ കാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മഹാമാരിയുടെ മറവില്‍ ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുകയാണ് എന്നായിരുന്നു പൊതുവില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
തീരുമാനത്തിനെതിരെ ഡെമോക്രാറ്റുകള്‍ നേരത്തെ തന്നെ മുന്നോട്ട് വന്നിരുന്നു. അമേരിക്കയിലെ വന്‍ കിട കമ്പനികളായ ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയവരും ട്രംപിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തീരുമാനം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങള്‍ കൂട്ടുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ബൈഡന്റേത്.
അധികാരമേറ്റതിന് പിന്നാലെ ജോ ബൈഡന്‍ കോണ്‍ഗ്രസിലേക്ക് അയച്ച സമഗ്രമായ ഇമ്മിഗ്രേഷന്‍ ബില്ലില്‍ തൊഴില്‍ അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍ കാര്‍ഡുകള്‍ക്ക് ഓരോ രാജ്യത്തിന്റെയും പരിധി ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഇത് വിദേശത്തു നിന്നുള്ള കൂടുതല്‍ തൊഴിലന്വേഷികളെ അമേരിക്കയില്‍ എത്തിക്കും. ബൈഡന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കും ഐ.ടി പ്രൊഫണല്‍സിനും ഗുണകരമാകുന്നതാണ്.
ബൈഡന്‍ കൊണ്ടുവന്ന യു..എസ്.സിറ്റിസണ്‍ഷിപ്പ് ആക്ട് 2021, അമേരിക്കയിലെ ഇമ്മിഗ്രേഷന്‍ സിസ്റ്റം ആധുനികവത്കരിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ്. കുടുംബങ്ങളെ ഒന്നിച്ച് നിര്‍ത്തുന്നതിനും, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും, കുടിയേറ്റക്കാരോടുള്ള സമീപനത്തോട് മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതുമാണ് യുഎസ്.സിറ്റിസണ്‍ഷിപ്പ് ആക്ട് 2021. ഇമ്മിഗ്രേഷന്‍ വെല്ലുവിളികളെ നേരിടുന്നതിനുള്ള പരിഹാരമായാണ് ഈ ആക്ടിനെ വിശേഷിപ്പിക്കുന്നത്.
അമേരിക്കയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് പൗരത്വം ഉറപ്പുനല്‍കുന്നതിലെ വെല്ലുവിളികള്‍ കുറയ്ക്കുന്നു എന്നതാണ് പ്രസ്തുത ആക്ട് മുന്നോട്ട് വെക്കുന്ന ഗുണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Biden revokes trumps ban on Green Card Applications