പെന്‍സില്‍വാനിയയിലും ലീഡ്; ജോ ബൈഡന്‍ വിജയത്തിലേക്ക്
World News
പെന്‍സില്‍വാനിയയിലും ലീഡ്; ജോ ബൈഡന്‍ വിജയത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th November 2020, 7:48 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ പെന്‍സില്‍വാനിയയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ലീഡ് ചെയ്യുന്നു. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 5000 വോട്ടുകള്‍ക്ക് മുന്നിലാണ് നിലവില്‍ ബൈഡന്‍.

പെന്‍സില്‍വാനിയയിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ബൈഡന്റെ ജയം ഉറപ്പാണ്.

പെന്‍സില്‍വാനിയയില്‍ നേരത്തെ ട്രംപിനേക്കാള്‍ 18000 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു ബൈഡന്‍.

പെന്‍സില്‍വാനിയയിലെ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് പ്രാബല്യമുള്ള ഫിലാഡെല്‍ഫിയയിലെ മെയില്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോഴാണ് ബൈഡന്റെ ലീഡ് നില ഉയര്‍ന്നത്. 30000 വോട്ടുകള്‍ മാത്രമാണ് ഇനി ഫിലാഡെല്‍ഫിയയില്‍ എണ്ണാന്‍ ബാക്കിയുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപും ബൈഡനും ഒരുപോലെ കളത്തിലറങ്ങിയ പ്രധാന സംസ്ഥാനങ്ങളിലൊന്നായിരുന്നു പെനിസില്‍വാനിയ. 20 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ഉള്ള സംസ്ഥാനത്ത് ബൈഡന്‍ തെരഞ്ഞെടുപ്പ് ദിനത്തിന്റെ തലേന്നത്തെ രാത്രിയില്‍ പോലും പ്രചരണ റാലി നടത്തിയിരുന്നു. പെന്‍സില്‍വാനിയക്കു സമാനമായി ജോര്‍ജിയയിലും ബൈഡന്‍ വിജയക്കുതിപ്പിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ