വാഷിംഗ്‌ടൺ: തങ്ങൾ നൽകിയ ആയുധങ്ങൾ ഇസ്രഈൽ ഗസയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് യു.എസ്. തങ്ങൾ നൽകിയ ആയുധങ്ങൾ ഇസ്രഈൽ ഗസയിൽ പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ട് ബൈഡൻ സർക്കാർ തന്നെയാണ് പുറത്ത് വിട്ടത്.
ഗസയിൽ തങ്ങളുടെ ഉദ്യോഗസ്ഥർ ഇല്ലാതിരുന്ന സമയത്തും ഇസ്രഈൽ ഈ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ലന്നും റിപ്പോർട്ട് പറയുന്നു.
അമേരിക്കൻ അന്താരാഷ്ട്ര നിയമം ലംഘിക്കില്ലെന്ന ഉറപ്പ് ഇസ്രഈൽ പാലിച്ചിട്ടുണ്ടോ എന്നറിയാൻ ഫെബ്രുവരി ആദ്യവാരം യു.എസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രഈൽ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അമേരിക്ക രാജ്യത്തിന് നൽകുന്ന സൈനിക സഹായം നിർത്തിവെക്കണം എന്നാണ് നിയമം. എന്നാൽ അത് നടക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. കാരണം ഏറെ പ്രതീക്ഷകളോടെ യു.എന്നും മറ്റ് രാജ്യങ്ങളും കാത്തിരുന്ന ഈ റിപ്പോർട്ട് ഈ ആഴ്ച ആദ്യം തന്നെ കോൺഗ്രസിന് കൈമാറേണ്ടതായിരുന്നു. പക്ഷെ അമേരിക്കൻ ഭരണകൂടം അതിന് തയ്യാറായിട്ടില്ല.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രഈൽ നടത്തിയ വിവിധ ആക്രമണങ്ങൾ ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നുണ്ട്. അന്താരാഷ്ട്ര ചാരിറ്റി സംഘടനയായ വേൾഡ് സെൻട്രൽ കിച്ചൻ അംഗങ്ങൾക്ക് നേരെ നടത്തിയ ആക്രമണവും വടക്കൻ ഗസയിൽ ഐറിസിൽ സൈന്യം നടത്തിയ ഫ്ലോർ കൂട്ടക്കൊലയും മറ്റ് ചാരിറ്റി സംഘടനകൾക്കുനേരെയുള്ള ആക്രമണവുമെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
എന്നാൽ ഈ ആക്രമങ്ങൾക്കെല്ലാം ഉപയോഗിച്ചത് യു.എസ് നൽകിയ ആയുധങ്ങളാണോ എന്ന് വ്യക്തതയില്ലെന്നാണ് ബൈഡൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഇതേക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ഇസ്രഈൽ ഇതുവരെ തങ്ങൾക്ക് നൽികിയിട്ടില്ലെന്നാണ് അമേരിക്ക പറയുന്നത്.
Content Highlight: Biden against Israel