ബംഗ്‌ളൂരു: ബിദാര്‍ രാജ്യദ്രോഹകേസില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ അടക്കം നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിദാര്‍ രാജ്യദ്രോഹകേസില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസ് വകുപ്പിനെ ദുരുപയോഗം ചെയ്തുവെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ മാര്‍ച്ച്. ദിനേശ് ഗുണ്ടു റാവു, സിദ്ധരാമയ്യ തുടങ്ങിയവരാണ് പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്‍കിയത്.
കര്‍ണാടകയിലെ ബിദാറിലെ ഷഹീന്‍ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നാടകം കളിച്ച് പ്രതിഷേധിച്ചതിന് അധ്യാപകരേയും രക്ഷിതാക്കളേയും പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സംഭവത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധ മാര്‍ച്ച്.
ഇന്ന് രാവിലെയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. സ്‌കൂളിലെ പ്രധാനധ്യാപിക ഫരീദാ ബീഗത്തിനെതിരെയും, നാടകം കളിച്ച വിദ്യാര്‍ത്ഥികളിലൊരാളുടെ അമ്മയായ നസ്ബുന്നീസ മിന്‍സ എന്നിവര്‍ക്കെതിരെയുമായിരുന്നു കേസെടുത്തത്.
ജനുവരി 21ന് സ്‌കൂള്‍ വാര്‍ഷിക ദിനത്തിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
അഞ്ച് ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് നാടകം കളിച്ചത്. നാടകം കളിച്ച് ദിവസങ്ങള്‍ക്ക് ശേഷം ഷഹീന്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് മാനേജ്‌മെന്റിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരന്തരം സ്‌കൂളിലെത്തുകയും വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യല്‍ നിര്‍ത്തിവെക്കാന്‍ കര്‍ണാടക ബാലാവകാശ കമ്മീഷനാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
നാടകത്തിന്റെ തിരക്കഥയിലില്ലാത്ത വാക്കുകള്‍ നസ്ബുന്നീസ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്നായിരുന്നു പൊലീസിന്റെ ആരോപണം. പ്രധാനധ്യാപികയുടെ അറിവോടെയാണ് നാടകം കളിച്ചെതെന്നും പൊലീസ് പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘