| Monday, 25th April 2022, 5:29 pm

ക്ലാസുകളില്‍ ബൈബിള്‍ കൊണ്ടുവരാന്‍ രക്ഷിതാക്കള്‍ അനുവദിക്കണം; ഹിജാബ് നിരോധനത്തിന് പിന്നാലെ കര്‍ണാടകയില്‍ പുതിയ വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികള രക്ഷിതാക്കള്‍ അനുവദിക്കണമെന്ന സ്‌കൂള്‍ അധികൃതരുടെ ആവശ്യം വിവാദത്തില്‍.

ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് വിവാദമായതിന് പിന്നാലെയാണ് ബൈബിളിന്റെ പേരിലെ പുതിയ വിവാദം.

സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുപോകുന്നതില്‍ എതിര്‍പ്പില്ലെന്ന് മാതാപിതാക്കളില്‍ നിന്ന് ബെംഗളൂരുവിലെ ക്ലാരന്‍സ് സ്‌കൂള്‍ ഡിക്ലറേഷന്‍ ആവശ്യപ്പെട്ടതായി ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബൈബിളും സ്തുതിഗീത പുസ്തകവും കൊണ്ടുപോകാന്‍ എതിര്‍ക്കില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതോടെ സംഭവം വിവാദത്തിന് കാരണമായി.

എന്നാല്‍, തങ്ങളുടെ സ്‌കൂളിന്റെ നയത്തില്‍ ചിലര്‍ അസ്വസ്ഥരാണെന്ന് തങ്ങള്‍ക്കറിയാമെന്നും തങ്ങള്‍ സമാധാനപ്രേമിയും നിയമം അനുസരിക്കുന്നതുമായ സ്‌കൂളാണെന്നും ഇത് സംബന്ധിച്ച് അഭിഭാഷകരുമായി ആലോചിച്ചിട്ടുണ്ടെന്നും  ക്ലാരന്‍സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെറി ജോര്‍ജ് മാത്യു പറഞ്ഞു.തങ്ങള്‍ രാജ്യത്തെ നിയമം ലംഘിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Content Highlights: Bible in classroom: Bengaluru school principal says will seek legal opinion

We use cookies to give you the best possible experience. Learn more