ഏതാണ്ട് അറുപതുവര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു കപ്പല്‍ ഇതുപോലെ ക്യൂബന്‍ തീരത്ത് നങ്കൂരമിട്ടിരുന്നു.
അതുപക്ഷേ, ആഡംബര കപ്പലായിരുന്നില്ല. ഭരണാധികാരികളുടെ അനുമതിയും അതിനുണ്ടായിരുന്നില്ല.
എണ്‍പതിലധികം ആളുകളുമായി പോയ ഒരു ചെറിയ കപ്പല്‍
ഗ്രാന്‍മ.
അതില്‍ എഴുപതിലധികംപേരേയും ബാറ്റിസ്റ്റയുടെ ഭരണകൂടം കൊന്നൊടുക്കി.
അവശേഷിച്ചവര്‍ നടത്തിയ പോരാട്ടത്തിന്റെ പേരാണ് ക്യൂബന്‍വിപ്ലവം.
ചിന്തയിലും പേനയിലും ഗന്ധകം നിറച്ചല്ലാതെ അതോര്‍ക്കാന്‍ കഴിയില്ല.
അന്നാണ് ഒരു ഡോക്ടര്‍ തന്റെ സ്റ്റെതസ്‌കോപ്പ് താഴെ വെച്ച് കൈകളില്‍ തോക്കേന്തുന്നത്.
അയാളാണ് ഏണെസ്റ്റോ ചെഗെവാര എന്ന
ചെ
അന്നുമിന്നും അമേരിക്കയുടെ പങ്കാളിയാണീ ബ്രിട്ടന്‍.
കമ്യൂണിസത്തിനും ക്യൂബന്‍വിപ്ലവത്തിനുമെതിരാണാ രാജ്യത്തിലെ ഭരണാധികാര വ്യവസ്ഥ.
ഇന്നിപ്പോള്‍ ക്യൂബ അവരെ വരവേല്‍ക്കുകയാണ്.
ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എക്കാലവും ഡോക്ടര്‍മാരെ സേവനത്തിനായി വിട്ടുകൊടുക്കുന്ന രാജ്യമാണ് ക്യൂബ.
ചെര്‍ണോബില്‍ ദുരന്തമുണ്ടായപ്പോഴും അമ്പതിനായിരത്തിലധികം വരുന്ന റഷ്യക്കാരെ ചികിത്സിക്കാനും സൗകര്യമൊരുക്കിയത് ക്യൂബയാണ്.
ചരിത്രത്തിലെ അപൂര്‍വതകള്‍ ചിലപ്പോള്‍ ഇങ്ങനെയും സംഭവിക്കും.
കൊറോണ ബാധിച്ച രോഗികളുമായി മറ്റുരാജ്യങ്ങള്‍ അനുമതി നിഷേധിച്ച്, കരീബിയന്‍ കടലില്‍ വലഞ്ഞ എം.എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് കപ്പലിനാണ് കരയ്ക്കടുക്കാന്‍ ക്യൂബ അനുവാദം നല്‍കിയിരിക്കുന്നത്
ഇതിലൂടെ ക്യൂബ വീണ്ടും അവരുടെ മാനുഷികമായ മുഖം ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.
‘ജീവനുള്ള വ്യക്തികള്‍ നിലനില്‍ക്കുന്നുവെന്നതാണ് തീര്‍ച്ചയായും മാനവചരിത്രത്തിന്റെയാകെത്തന്നെ ഒന്നാമത്തെ പൂര്‍വപക്ഷം.’ എന്നു പറയുന്നുണ്ട് ‘ജര്‍മ്മന്‍ പ്രത്യയശാസ്ത്ര’ത്തില്‍ മാര്‍ക്‌സ്.
ക്യൂബയെ എതിര്‍ക്കാനാണെങ്കില്‍പോലും നിങ്ങള്‍ ജീവിച്ചിരിക്കണം.
അതുകൊണ്ട്
ജീവിച്ചിരിക്കാനായി നമുക്ക് തനിച്ചിരിക്കാം.