| Wednesday, 8th December 2021, 6:23 pm

ഹെലികോപ്റ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്തും കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഊട്ടി: തമിഴ്നട്ടില്‍ നടന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന അപകടത്തില്‍ സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു. നേരത്തെ മരിച്ച 13 പേരുടെ കൂട്ടത്തിലാണ് ബിബിന്‍ റാവത്ത് റാവത്ത് ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് ക്യാപ്ടന്‍ വരുണ്‍ സിംഗാണ് രക്ഷപ്പെട്ടത്.

ബിപിന്‍ റാവത്തിന്റെ മരണം നകത്താനാവാത്ത നഷ്ടമാണെന്ന് സംഭവത്തില്‍ പ്രതിരോധമന്ത്രി രാജനാഥ് സംഗ് പറഞ്ഞു.

ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിക്കുന്നു. ഇദ്ദേഹം വില്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വെല്ലിംഗ്ടണിലെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. വ്യോമസേനയുടെ M17V5 ഹെലികോപറ്ററാണ് തകര്‍ന്നത്.

അതേസമയം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്. വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം മടങ്ങിപ്പോയതായാണ് റിപ്പോര്‍ട്ട്. അപകടത്തെക്കുറിച്ച് രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content highlights: Bibin Rawat was also killed in a helicopter crash

We use cookies to give you the best possible experience. Learn more