പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടനാണ് സലിംകുമാര്‍. ഹാസ്യതാരമായി കരിയര്‍ തുടങ്ങി പിന്നീട് ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണല്‍അവാര്‍ഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് അദ്ദേഹം. കോമഡി വേഷങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ഇന്ന് സലിംകുമാര്‍.
സിനിമയില്‍ നിന്ന് പല കാരണങ്ങള്‍ കൊണ്ട് മാറിനിന്ന സലിംകുമാറിന്റെ മടങ്ങി വരവായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷന്‍. കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെയുള്ള സലിംകുമാറിന്റെ മടങ്ങിവരവിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും അഭിനേതാവുമായ ബിബിന്‍ ജോര്‍ജ്.
ഒരിടക്ക് രോഗങ്ങള്‍ പിടികൂടിയ സലിംകുമാര്‍ അതെല്ലാം മാറി പൂര്‍വ്വാധികം ഉര്‍ജ്ജസ്വലതയോടെ മടങ്ങി വന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന് ബിബിന്‍ ജോര്‍ജ് പറയുന്നു. ചിത്രത്തിലെ ചന്ദ്രന്‍ എന്ന കഥാപാത്രം സലിംകുമാറിന്റെ മാത്രം മനസില്‍ കണ്ട് എഴുതിയ ചിത്രമാണെന്നും അദ്ദേഹമല്ലാതെ വേറെ ഒരു ഓപ്ഷന്‍ ഇല്ലായിരുന്നെന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു.
‘സലിംകുമാറിന്റെ റീ എന്‍ട്രി ആയിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ഇടക്ക് അദ്ദേഹത്തിന് ചെറിയ ചില അസുഖങ്ങളെല്ലാം വന്നിരുന്നു. അതെല്ലാം മാറി പൂര്‍വാധികം ഉര്‍ജ്ജസ്വലനായി, ആരോഗ്യവാനായി അദ്ദേഹം ചെയ്ത സിനിമ കൂടിയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍.
ആ സിനിമയിലെ ചന്ദ്രന്‍ എന്ന കഥാപാത്രം സലീമേട്ടനെ മാത്രം ഉദ്ദേശിച്ച് എഴുതിയതാണ്. അദ്ദേഹമല്ലാതെ വേറൊരു ഓപ്ഷന്‍ ആ കഥാപാത്രത്തിനില്ലായിരുന്നു. ചിത്രത്തിലെ സലീമേട്ടന്റെ പല രംഗങ്ങള്‍ക്കും തിയേറ്ററില്‍ വന്‍ കയ്യടിയായിരുന്നു.
ചില സീനുകളൊക്കെ ഞങ്ങള്‍ എഴുതിയതിനേക്കാള്‍ മുകളിലുള്ള പെര്‍ഫോമന്‍സ് ആയിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. സ്വാതന്ത്ര്യദിനമൊക്കെ ആയാല്‍ എല്ലാവരും സ്റ്റാറ്റസ് ഇടുന്ന ഭാരത് മാതാ കീ ജയ് എന്ന സീനൊക്കെ അത്രയും ഹിറ്റ് ആയത് അദ്ദേഹത്തിന്റെ കോണ്‍ട്രിബ്യുഷന്‍ കൂടെ ഉള്ളത് കൊണ്ടാണ്. സിനിമ തന്നെ അദ്ദേഹമില്ലാതെ വിജയിക്കുമോ എന്ന കാര്യം സംശയമാണ്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.
Content Highlight: Bibin George Says Kattappanayile Rithwik Roshan Movie Was The Come Back Film Of Salimkumar