നടനും സംവിധായകനുമായ ബിബന്‍ ജോര്‍ജിനെ കോളേജ് പരിപാടിക്കിടെ അപമാനിച്ച് കോളേജ് പ്രിന്‍സിപ്പാള്‍. ഗുമസ്തന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോളേജിലെത്തിയ ബിബിന്‍ ജോര്‍ജിനെയാണ് പ്രിന്‍സിപ്പാള്‍ അപമാനിച്ചത്. വളാഞ്ചേരി എം.ഇ.എസ് കെ.വി.എന്‍ കോളേജിലെ മാഗസിന്‍ പ്രകാശനത്തിന് വേണ്ടി യൂണിയന്‍ പ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ചാണ് ഗുമസ്തന്റെ അണിയറപ്രവര്‍ത്തകര്‍ കോളേജിലെത്തിയത്.
മാഗസിന്‍ പ്രകാശനത്തിന് ശേഷം പ്രസംഗിക്കാനൊരുങ്ങിയ ബിബിനോട് പ്രസംഗിക്കണ്ട എന്ന് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെടുകയായിരുന്നു. ആരെയും വിഷമിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും തന്നോട് പ്രിന്‍സിപ്പല്‍ പ്രസംഗിക്കരുതെന്ന് അവശ്യപ്പെട്ടതുകൊണ്ട് പോവുകയാണെന്ന് പറഞ്ഞാണ് ബിബിന്‍ വേദി വിട്ടത്. കഴിഞ്ഞ ദിവസമാണ് ബിബിനെ അപമാനിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്.
ഗുമസ്തന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വേദിയിലുണ്ടായിരുന്നുവെന്നും വേദി വിട്ടു പോകണമെന്നുള്ള പ്രിന്‍സിപ്പാളിന്റെ വാക്കുകള്‍ വേദനിപ്പിച്ചുവെന്നും ബിബിന്‍ ജോര്‍ജ് പറഞ്ഞു. ഇനിയും അത് പറഞ്ഞ് പ്രിന്‍സിപ്പാളിനെ വേദനിപ്പിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ബിബിന്‍ പറഞ്ഞു. ഈ വിഷയം കത്തിച്ച് ഗുമസ്തന്‍ എന്ന സിനിമക്ക് പ്രൊമോഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പാളിന്റെ നടപടിയെ വിമര്‍ശിച്ച് പലരും ഇതോടെ രംഗത്തെത്തി. സ്‌കൂളിലെ കുട്ടികളോട് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കരുതെന്ന് ബിബിന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും.
Content Highlight: Bibin George about the college issue during Gumasthan movie promotion