രമേശ് പിഷാരടിക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുന്ന ബിബിന്‍ ജോര്‍ജിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. അമൃത ടി.വിയിലെ ഫണ്‍സ് അപ്പോണ്‍ എ ടൈം എന്ന പരിപാടിയില്‍ വെച്ചാണ് തന്റെ സ്‌ക്രിപ്റ്റ് രമേശ് പിഷാരടി തള്ളി കളഞ്ഞതിന് പറ്റി ബിബിന്‍ പറഞ്ഞത്.
തന്റെ സ്‌ക്രിപ്റ്റ് റിജക്ട് ചെയ്തതിന്റെ കാരണം ചോദിച്ചപ്പോള്‍ തമാശകളുടെ പാറ്റേണ്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനെ പറ്റി സംസാരിച്ചുവെന്നും അതിന് ശേഷം അദ്ദേഹത്തിന്റെ പാറ്റേണാണ് താന്‍ പിന്തുടര്‍ന്നതെന്നും ബിബിന്‍ പറഞ്ഞു.
‘കുറെ ചാനലുകളില്‍ പരിപാടി എഴുതി എനിക്ക് ഒരു പാറ്റേണ്‍ ആയിട്ടുണ്ടായിരുന്നു. ഞാന്‍ ഫസ്റ്റ് എപ്പിസോഡ് എഴുതി കൊടുത്തപ്പോള്‍ എന്റെ സ്‌ക്രിപ്റ്റ് എടുത്തിട്ടേയില്ല. ഇത് കൊള്ളത്തില്ല എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ റിജക്ട് ചെയ്തു.
എന്താണ് ചേട്ടാ ഇതിന്റെ കുഴപ്പം എന്ന് ചോദിച്ചു. എടാ തമാശയുടെ പാറ്റേണ്‍ ആളുകള്‍ക്ക് മനസിലാകുന്ന ഒരു പരിപാടി ഉണ്ട്. അത് മനസിലാകുന്ന സമയത്ത് തമാശ ആളുകള്‍ പ്രെഡിക്ട് ചെയ്യാന്‍ തുടങ്ങും. പ്രെഡിക്ട് ചെയ്ത് കഴിഞ്ഞാല്‍ തമാശ ദുരന്തമായി മാറും. നീ ആലോചിച്ച് ഇതിന്റെ അപ്പുറത്തുള്ള അപ്‌ഗ്രേഡ് തമാശയുമായി വാ, നമുക്ക് സെറ്റാക്കാം എന്ന് പറഞ്ഞു. പിന്നെ സത്യം പറഞ്ഞാല്‍ രമേശേട്ടന്റെ പാറ്റേണിലാണ് ഈ എഴുത്ത് മൊത്തം പോയത്,’ ബിബിന്‍ പറഞ്ഞു.
‘ഇവന്‍ ആ പരിപാടിയില്‍ ഇഷ്ടം പോലെ എപ്പിസോഡുകള്‍ എഴുതിയിട്ടുണ്ട്, അത് കഴിഞ്ഞ് സിനിമയും എഴുതി. അതൊരു ഡിസ്‌കഷനാണ്. ഇവനുമായി എനിക്ക് സൗഹൃദമുള്ളതുകൊണ്ടാണ് ഞാന്‍ ഓമനിച്ച് പറയാതിരുന്നത്,’ രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
വെടിക്കെട്ടാണ് ഒടുവില്‍ പുറത്തിറങ്ങിയ ബിബിന്റെ ചിത്രം. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. ഇരുവരും ആദ്യമായി സംവിധായകരായ ചിത്രം കൂടിയാണ് വെടിക്കെട്ട്.
Content Highlight: bibin george about the advice of ramesh pisharody