| Sunday, 8th September 2019, 8:07 am

സെറീന വില്യംസിനെ വീഴ്ത്തി കാനഡയുടെ കൗമാരതാരം ബിയാന്‍ക ആന്‍ഡ്രിസ്‌ക്യൂവിന് യു.എസ് ഓപ്പണ്‍ കിരീടം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സെറീന വില്യംസിനെ അട്ടിമറിച്ച് യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കാനഡയുടെ കൗമാരതാരം ബിയാന്‍ക ആന്‍ഡ്രിസ്‌ക്യൂവിന്. ഏഴാം കിരീടം ലക്ഷ്യമിട്ട് കോര്‍ട്ടിലിറങ്ങിയ സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു 19കാരിയായ ബിയാന്‍ക പരാജയപ്പെടുത്തിയത്.

സെറീനയെ ആരാധിച്ചാണ്  ബിയാന്‍ക രണ്ടുവര്‍ഷം മുമ്പ് പ്രഷഫണല്‍ ടെന്നിസിലെത്തുന്നത്. അതേ താരത്തെ തന്നെ കീഴടക്കി  ബിയാന്‍ക ആദ്യ  ഗ്രാന്‍സ്ലാം കിരീടം ചൂടുകയും ചെയ്തു.  ബിയാന്‍കയുടെയും ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്‌ലഷിങ് മെഡോസില്‍ ഷറപ്പോവയ്ക്ക് ശേഷം കിരീടമുയര്‍ത്തുന്ന ആദ്യ കൗമാരതാരമാണ് ബിയാന്‍ക. ഒപ്പം കാനഡയിലേക്ക് ചരിത്രത്തിലാദ്യമായി ഒരു സിംഗിള്‍സ് ഗ്രാന്‍സ്ലാം കിരീടവും ബിയാന്‍ക കൊണ്ടുപോയി.

ആദ്യസെറ്റ് തന്നെ അട്ടിമറിയുടെ സൂചന നല്‍കി 6-3ന് ബിയാന്‍ക സ്വന്തമാക്കി. രണ്ടാം സെറ്റില്‍ 5-1ന് പിന്നില്‍ നിന്ന സെറീന മാച്ച്‌പോയിന്റ് മറികടന്ന് 5-5ന് ഒപ്പമെത്തി. രണ്ടാം സെറ്റില്‍ ഡബിള്‍ ബ്രേക്കിലൂടെയാണ് ആന്ദ്രീസ്‌ക്കു കന്നി ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് സെറീന യു.എസ്. ഓപ്പണിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയാണ് സെറീനയെ വീഴ്ത്തിയത്. കഴിഞ്ഞ വിമ്പിള്‍ഡനിലും സെറീന ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മറിയ ഷറപ്പോവ വിജയിച്ചശേഷം ഒരു ഗ്രാസ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ ടീനേജ് താരം കൂടിയാണ് ആന്ദ്രീസ്‌ക്കു. 2004ല്‍ സെറീന വില്ല്യംസിനെ വീഴ്ത്തി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുമ്പോള്‍ പതിനേഴ് വയസ്സ് മാത്രമായിരുന്നു ഷറപ്പോവയ്ക്ക് പ്രായം.

We use cookies to give you the best possible experience. Learn more