| Saturday, 13th January 2024, 4:16 pm

രഞ്ജി ട്രോഫി ചരിത്രത്തിലാദ്യം; റെക്കോഡ് നേട്ടവുമായി ഭുവനേശ്വര്‍ കുമാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാള്‍ ഉത്തര്‍പ്രദേശിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗാള്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 60 റണ്‍സിന് പുറത്താവുകയായിരുന്നു. ഉത്തര്‍പ്രദേശ് ബാറ്റിങ് നിരയില്‍ ഒരു താരത്തിലും 20 നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

ബംഗാള്‍ ബൗളിങ് നിരയില്‍ മുഹമ്മദ് കൈഫ് നാല് വിക്കറ്റും സൂരജ് സിന്ധു ജെയ്സ്വാള്‍ മൂന്ന് വിക്കറ്റും ഇഷാന്‍ പോറല്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഉത്തര്‍പ്രദേശ് 60 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാള്‍ 158 റണ്‍സിന് പുറത്താവുകയായിരുന്നു. ബംഗാളിന്റെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ബാറ്റിങ് നിരയെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു ഇന്ത്യന്‍ പേസര്‍ ഭുവനേശ്വേര്‍ കുമാര്‍.

22 ഓവറില്‍ 41 റണ്‍സ് വഴങ്ങി അഞ്ചു മെയ്ഡിയന്‍ ഓവറുകള്‍ ഉള്‍പ്പെടെ എട്ടു വിക്കറ്റുകളാണ് ഭുവനേശ്വേര്‍ കുമാര്‍ നേടിയത്. ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടവും ഇന്ത്യന്‍ പേസര്‍ സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഭുവനേശ്വേര്‍ കുമാര്‍ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കുന്നത്.

ഉത്തര്‍പ്രദേശ് താരങ്ങളായ സൗരവ് പോള്‍, ശ്രേയന്‍ഷ് ഗോഷ്, അനുസ്തുബ് മജുംതാര്‍, മനോജ് തിവാരി, അഭിഷേക് പോരല്‍, പ്രാദിപ്ത പ്രമാണിക്, സൂരജ് സിന്ധു ജെയ്‌സ്വാള്‍ എന്നിവരുടെ വിക്കറ്റുകള്‍ ആണ് ഭുവനേശ്വേര്‍ കുമാര്‍ നേടിയത്.

ബംഗാള്‍ ബാറ്റിങ് നിരയില്‍ മുഹമ്മദ് കൈഫ് പുറത്താവാതെ 45 റണ്‍സും ശ്രേയന്‍ഷ് ഗോഷ് 41 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Bhuvneshwar Kumar take 8 wickets in Ranji trophy.

We use cookies to give you the best possible experience. Learn more