വന്നു എറിഞ്ഞു കീഴടക്കി! സഞ്ജുവിന്റെ വജ്രായുധത്തെ വീഴ്ത്തി ചരിത്രത്തിൽ ഒന്നാമൻ ഭുവി
Cricket
വന്നു എറിഞ്ഞു കീഴടക്കി! സഞ്ജുവിന്റെ വജ്രായുധത്തെ വീഴ്ത്തി ചരിത്രത്തിൽ ഒന്നാമൻ ഭുവി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th April 2024, 8:09 pm

2024 ഐ.പി.എല്ലിലെ പതിനെട്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ചെന്നൈക്ക് ഓപ്പണര്‍ രചിന്‍ രവീന്ദ്രയെ നഷ്ടമാവുകയായിരുന്നു. മത്സരത്തിന്റെ മൂന്നാം ഓവറിലെ ഒന്നാം പന്തില്‍ ചെന്നൈ സ്‌കോര്‍ 25 നില്‍ക്കയാണ് ന്യൂസിലാന്‍ഡ് യുവതാരത്തെ സൂപ്പര്‍ കിങ്‌സിന് നഷ്ടമായത്. ഒമ്പത് പന്തില്‍ 12 റണ്‍സ് എടുത്ത രചിന്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഏയ്ഡന്‍ മര്‍ക്രമിന് ക്യാച്ച് നല്‍കിയാണ് പവലിയനിലേക്ക് മടങ്ങിയത്.

ഇതിന് പിന്നാലെ രണ്ട് തകര്‍പ്പന്‍ നേട്ടമാണ് ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് ഭുവനേശ്വര്‍ സ്വന്തമാക്കിയത്. 26 വിക്കറ്റുകളാണ് ഹൈദരാബാദ് താരം നേടിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റ് എന്നീ ക്രമത്തില്‍

ഭുവനേശ്വര്‍ കുമാര്‍ – 26*

ട്രെന്റ് ബോള്‍ട്ട് – 25

പ്രവീണ്‍ കുമാര്‍ – 15

സന്ദീപ് ശര്‍മ – 13

ദീപക് ചഹര്‍ – 12

സഹീര്‍ ഖാന്‍ – 12

നിലവില്‍ പവര്‍ പ്ലേ പിന്നിടുമ്പോള്‍ ചെന്നൈ 48 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 17 പന്തില്‍ 23 റണ്‍സുമായി നായകന്‍ റിതുരാജ് ഗെയ്ക്വാദു 10 13 റണ്‍സുമായി അജിങ്ക്യ രഹാനയുമാണ് ക്രീസില്‍.

 

Content Highlight: Bhuvneshwar Kumar create a new record in IPL