പൂനെ: തുടക്കത്തിലെ ആശങ്കകള്‍ക്കൊടുവില്‍ കീവിസിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന കീവിസിന്റെ നില പരുങ്ങലിലാണ്. ആദ്യ നൂറ് കടക്കും മുമ്പു തന്നെ കിവീസിന് നാല് പേരെ നഷ്ടമായി. എന്നാല്‍ മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ് പേസര്‍ ഭുവി.
രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ കോളിന്‍ മുണ്ട്റോയെ ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയ പന്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മത്സരത്തില്‍ ആറാമത്തെ ഓവറിലെ അവസാന പന്തിലായിരുന്നു ഭുവിയുടെ മാജിക്.
ന്യൂസിലന്‍ഡ് സ്‌കോര്‍ രണ്ടിന് 27 എന്ന നിലയില്‍ നിന്നും പരുങ്ങുമ്പോഴായിരുന്നു ഭുവനേശ്വറിന്റെ പന്ത് സ്വിംഗ് ചെയ്ത് മുണ്ട്റോയുടെ മിഡില്‍ സ്റ്റംമ്പ് പിഴുതെടുത്തത്. ലൈനും ലെഗ്ത്തും കൃത്യമായ പന്ത് മുണ്ട്റോയുടെ ബാറ്റിലും പാഡിലും ഉരസിയാണ് മിഡില്‍ സ്റ്റംമ്പ് കവര്‍ന്നെടുത്തത്.
ആദ്യ മത്സരം ജയിച്ച ന്യൂസിലന്‍ഡിന് പരമ്പര സ്വന്തമക്കാന്‍ ഈ മത്സരം കൂടി ജയിച്ചാല്‍ മതി. ഇന്ത്യയ്ക്കാകട്ടെ പരമ്പര സ്വന്തമാക്കാന്‍ രണ്ട് മത്സരം ജയിക്കണം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ന്യൂസിലാന്റ് 165-6 എന്ന നിലയിലാണ്. 36 ഓവറുകള്‍ പിന്നിട്ടുണ്ട്.