മുംബൈ: സമീപകാലത്ത് ഇന്ത്യന്‍ ടീമിലെത്തിയ മികച്ച ബൗളര്‍മാരിലൊരാളാണ് ഭൂവനേശ്വര്‍ കുമാറെന്ന ഭൂവി. യു.പിക്കായി ആഭ്യന്തര മത്സരങ്ങളില്‍ ബാറ്റും കൊണ്ടും പന്തുകൊണ്ടും തിളങ്ങിയിട്ടുള്ള താരം നിലവില്‍ ഇന്ത്യന്‍ ടീമിലും ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് ഉയര്‍ന്നുവരികയാണ്.
ശ്രീലങ്കന്‍ പര്യടനത്തിലും അതു കഴിഞ്ഞ് ഓസീസിനെതിരായ പരമ്പരയിലും ഭൂവനേശ്വര്‍ കുമാറിന്റെ പ്രകടനമികവിന് നമ്മള്‍ സാക്ഷ്യം വഹിച്ചതാണ്. ഇന്നു ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലും ഭൂവി ടീമിനെ മെച്ചപ്പെട്ട സ്‌കോറിലേക്ക നയിക്കാന്‍ സഹായിക്കുകയും ചെയ്തു.
മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സാണെടുത്തത്. നായകന്‍ കോഹ്‌ലി 125 പന്തില്‍ 121 റണ്‍സും ദിനേഷ് കാര്‍ത്തിക് 37, ധോണി 25 തുടങ്ങിയവരാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
അവാസന നിമിഷം 15 പന്തില്‍ രണ്ടു വീതം ഫോറും സിക്സുമടക്കം 26 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനം ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്ന കോഹ്‌ലിയെ സഹായിക്കുന്നതായിരുന്നു. രണ്ട് സൂപ്പര്‍ സിക്‌സുകളാണ് ഭൂവിയുടെ ഇന്നിങ്‌സില്‍ ഇടം പിടിച്ചിരുന്നത്.
Dont Miss: പൊതു നിരത്തില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്നു; പ്രതികള്‍ പിടിയില്‍
മത്സരത്തിലെ 48 ാം ഓവറിലെ അവസാന ബോള്‍ സിക്‌സര്‍ പറത്തിയ ഭൂവനേശ്വറിന്റെ പ്രകടനം നോണ്‍സ്‌ട്രൈക്കിംങ് എന്‍ഡിലുണ്ടായിരുന്ന നായകന്‍ കോഹ്‌ലിയെവരെ അമ്പരപ്പിക്കുന്നതായിരുന്നു. ക്രീസില്‍ നിന്നുകൊണ്ട് ഭൂവി ഉയര്‍ത്തിയടിച്ച പന്ത് അതിര്‍ത്തികടന്നത് കണ്ട കോഹ്‌ലി താരത്തിനു സമീപത്തെത്തി തല കുനിക്കുകയും ചെയ്തു.